സെക്സ് ടോയ് ആയി ഉപയോഗിച്ച പെയിപ്പിനുള്ളിൽ ലിംഗം കുടുങ്ങി, അഞ്ച് ദിവസം പിന്നിട്ടതോടെ അഴുകി തുടങ്ങി, ഒടുവിൽ യുവാവ് ചെയ്തത്

ഇന്നത്തെ കാലത്ത് പലരും സെക്സ് ടോയ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നത് രഹസ്യമായ പരസ്യം ആണ്. ഇത്തരത്തിൽ സെക്സ് ടോയ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ആണ് ഏവരെയും ഞെട്ടിച്ചത്. ഇരുമ്പ് പൈപ്പ് ആയിരുന്നു യുവാവ് സെക്സ് ടോയ് ആയി ഉപയോഗിച്ചത്. 21 വയസുള്ള ഇയാളുടെ ലിംഗം പൈപ്പിൽ കുടുങ്ങി. ലിംഗം പൈപ്പിൽ കുടുങ്ങി അഞ്ച് ദിവസം പിന്നിട്ടതോടെ അഴുകാൻ തുടങ്ങി. ഇതോടെ ആണ് യുവാവ് ആശുപത്രിയിൽ എത്തിയത്. തായ്‌ലൻഡിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ലിംഗം ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങിയത് മനസ്സിലായ യുവാവ് പുറത്തെടുക്കാൻ ആയി പല തരത്തിലുള്ള എണ്ണകളും (ലൂബ്രികേറ്റ്) പരീക്ഷിച്ചു. എന്നാല്‍ സ്വന്തം പരിശ്രമം ഒന്നും  ഫലം കണ്ടില്ല. നാണക്കേട് മൂലം അഞ്ച് ദിവസം വേദന സഹിച്ച് വീടിനുളളില്‍ കഴിയുകയായിരുന്നു യുവാവ്.

Loading...

എന്നാല് ദിവസങ്ങൾ പിന്നിട്ടതോടെ ലിംഗം അഴുകാൻ തുടങ്ങി ഇതോടെ കടുത്ത വേദനയും അനുഭവപ്പെട്ടു ഇതോടെ ആണ് യുവാവ് വൈദ്യ സഹായം തേടാൻ തീരുമാനിച്ചത്.

ഈ ഞായറാഴ്ചയാണ് യുവാവ് ബാങ്കോക്കിലെ ആശുപത്രിയെ സമീപിച്ചത്.  ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും അറ്റം നീരായി, രക്തം ഒഴുകുകയായിരുന്നു. 

മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്‍റെ ചര്‍മ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ പൂര്‍ണ്ണമായും അയാള്‍ക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

മറ്റൊരു സംഭവത്തിൽ കാളയ്ക്ക് നല്‍കുന്ന ലൈംഗിക ഉത്തേജന മരുന്ന് മദ്ധ്യ വയസ്‌കന്‍ എടുത്ത് ഉപയോഗിച്ചു. മരുന്ന് ഇയാളുടെ ശരീരത്തില്‍ എത്തിയതോടെ ഉദ്ധാരണം സംഭവിച്ചു. എന്നാല്‍ മൂന്ന് ദിവസം ആയിട്ടും സാധാരണ നിലയിലേക്ക് മടങ്ങി എത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ സഹായത്തിനായി ഇയാള്‍ ആശുപത്രിയില്‍ അഭയം തേടി.

മെക്സിക്കോയിലെ ഒരു ഉള്‍ പ്രദേശത്താണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. പ്രത്യുദ്പാനത്തിനായി കാളകള്‍ക്ക് നല്‍കുന്ന മരുന്നാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇയാള്‍ ഉപയോഗിച്ചത് എന്നാണ് വിവരം. ഇയാള്‍ ഒരു സ്ത്രീ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കരുത്ത് കിട്ടാനായിട്ടാണ് കാളയ്ക്ക് നല്‍കുന്ന മരുന്ന് എടുത്ത് ഇയാള്‍ കഴിച്ചത്.

എന്തായാലും ഇതോടെ ഇയാളുടെ ആരോഗ്യനില അല്‍പം വഷളായി, തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്തായാലും നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടും ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

അതേസമയം ഒരു പുരുഷനില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന എന്തെങ്കിലും ബാഹ്യമായ ഘടകമുണ്ടായാല്‍ മാത്രമേ സാധാരണഗതിയില്‍ അയാളില്‍ ഉദ്ധാരണം സംഭവിക്കുകയുള്ളൂ. അങ്ങനെ ആണെങ്കില്‍ പോലും, ഉദ്ധാരണത്തിന് ഒരു നിശ്ചിത ദൈര്‍ഘ്യമുണ്ടായിരിക്കും. ഓരോരുത്തരിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കില്‍ പോലും മിനുറ്റുകള്‍ എന്ന കണക്കില്‍ നിന്ന് ഇത് നീണ്ടുനില്‍ക്കാറില്ല. ഈ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി മണിക്കൂറുകളോളം ഉദ്ധാരണം നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഈ അവസ്ഥയെ ‘പ്രിയാപിസം’ (Priapism) എന്നാണ് വിളിക്കുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ പുരുഷനില്‍ ലൈംഗിക ഉണര്‍വുണ്ടാക്കുന്ന ബാഹ്യ ഘടകങ്ങളും ഇത്തരം കേസുകളില്‍ ഉണ്ടാകണമെന്നില്ല. അതായക്, മനസിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി, ഔചിത്യമില്ലാത്ത തരത്തിലുണ്ടാകുന്ന ഉദ്ധാണം എന്ന് വേണമെങ്കില്‍ പറയാം.