തൃശൂർ: നർത്തകി മൻസിയയെ ‘നൃത്തോൽസവത്തിൽ’ പങ്കെടുക്കുന്നത് വിലക്കിയ സംഭവം വലിയ വിവാദമായതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. എൻപിപി നമ്പൂതിരിയാണ് രാജിവെച്ചത്. ഭരണസമിതിയിൽ നിന്നാണ് തന്ത്രി പ്രതിനിധി രാജിവെച്ചത്.
മൻസിയയ്ക്ക് അവസരം നിഷേധിച്ചതിൽ ഭരണസമിതിയിൽ തർക്കങ്ങളുണ്ടായിരുന്നതിന് പിന്നാലെയാണ് രാജിവെച്ചത്. ഹൈന്ദവരായ കലാകാരന്മാർക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം എന്ന് വ്യക്തമായാണ് പത്രപരസ്യം നൽകിയിരുന്നുവെന്നാണ് കൂടൽമാണിക്യം ദേവസ്വം ചെയർമാന്റെ വിശദീകരണം.
Loading...