മന്‍സൂര്‍ വധക്കേസ് ; അന്വേഷണ സംഘത്തെ മാറ്റി, കേസ് ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി. ഇനി മുതല്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേിക്കും ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നുമാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. യുഡിഎഫിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ മാറ്റം. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം. ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമന്‍ കേസ് അന്വേഷിക്കും. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മായില്‍ സിപിഎം ചായ്‌വുള്ള ആളാണെന്ന ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം തുടരുന്നതിനിടെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.

അതേസമയം കേസില്‍ ഇന്നലെയും ഇന്നുമായി മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. പാനൂരില്‍ നിന്നാണ് അനീഷ് ഒതയോത്ത് എന്നയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാവിലെ പിടിയിലായ നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും സിപിഎം പ്രവര്‍ത്തകരാണ്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്.

Loading...