മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍;മനോവിഷമമെന്ന് സൂചന

പാനൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസ്ലീംലീഗ് നല്‍കിയ പ്രതി പട്ടികയിലെ രണ്ടാം പ്രതിയായിരുന്നു രതീഷ്. കേസില്‍ പ്രതിയായതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.അതേസമയം കള്ളക്കേസില്‍ കുടുക്കിയതെന്ന് രതീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും സൂചനകള്‍.വളയം പൊലീസ് സ്റ്റേഷനിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്.

ഇയാൾ കാട്ടിൽ ആണ്‌ എന്നും നാട് വിട്ടു എന്നും ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പോലീസിനെയും സർക്കാരിനെയും നാണിപ്പിച്ച് ഇയാൾ കൊല നടത്തിയതിനു വെറും കുറച്ച് ദൂരെ മത്രം വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മരത്തിൽ തൂങ്ങി മരിച്ച് കിടക്കുകയായിരുന്നു. മുറ്റത്ത് പ്രതികൾ ഒളിച്ചിരുന്നിട്ടും പോലീസ് പിടികൂടിയില്ല. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.

Loading...