ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: നാടിനെ ഞെട്ടിച്ച കണ്ണൂര്‍ പാനൂര്‍ കൊലപാതകത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഷിനോസിനെ കോടതി റിമാന്റ് ചെയ്തത്. 14 ദിവസത്തേക്കാണ റിമാന്‍ഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല.

അതേസമയം കൊലപാതകക്കേസിന്റെ മുഖ്യ സൂത്രധാകരനായ പാനൂര്‍ മേഖല ഡിവൈഎഫ്‌ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെയുള്ള 12 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തിവരികയാണ്.

Loading...