ബലാത്സംഗക്കേസും കള്ളപ്പണ ഇടപാടും: നാണക്കേട് ഭയന്ന് വിദ്യാര്‍ത്ഥികള്‍ പലരും ജലന്ധര്‍ സെമിനാരി വിട്ടു

ബലാല്‍സംഗവും കള്ളപണ ഇടപാടും മൂലം അടിത്തറ ഇളകി മലയാളികള്‍ക്കും അപമാനമായ ഫ്രാങ്കോ ബിഷപ്പിന്റെ ജലന്ധര്‍ രൂപതയും പള്ളികളും. ബിഷപ്പ് 13 തവണ കന്യാസ്ത്രീയേ ബലാല്‍സംഗം ചെയ്തു എന്ന് ജലന്ധര്‍ രൂപതയില്‍ മറ്റ് മതങ്ങളില്‍ നിന്നും കത്തോലിക്കാ സഭയില്‍ ചേര്‍ന്ന വിശ്വാസികള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ ആയില്ല. എന്നാല്‍ ബിഷപ്പിനെ പിടിച്ച് ജയിലില്‍ അടക്കുകയും കുറ്റപത്രം നല്കുകയും ചെയ്തപ്പോള്‍ വിശ്വാസികള്‍ ആകെ ഞെട്ടി പോയി. നിരവധി പേര്‍ സഭ തന്നെ വിട്ട് പോയി. പലരിലും വിശ്വാസവും പള്ളിയും ഒക്കെ പിന്നെ ഒരു വഴിപാടായി മാറി. അങ്ങിനെ ഇരിക്കെ കൂനിന്‍ മേല്‍ കുരു പോലെ ജലന്ധര്‍ രൂപതാ ജനറാള്‍ ആയ വൈദീകനില്‍ നിന്നും കള്ള പണം പിടിക്കുന്നത്. ചാക്കില്‍ കെട്ടിയ 10 കോടിയോളം രൂപ ഇയാള്‍ കിടക്കുന്ന മുറിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ജലന്ധര്‍ രൂപതയുടെ അടിത്തറ വീണ്ടും ഇളകുകയാണ്.

ഏറ്റവും പുതിയ വാര്‍ത്ത ജലന്ധറിലെ വൈദീകരാകാന്‍ പഠിക്കുന്ന സെമിനാരി വിദ്യാര്‍ഥികള്‍ കൂട്ടമായി കൊഴിഞ്ഞു പോക്ക് തുടങ്ങിയിരിക്കുന്നു. പലരും സെമിനാരിയില്‍ നിന്നും രാത്രിയിലും മറ്റും ഓടി രക്ഷപെടുകയാണ്. നാണക്കേട് മൂലം വൈദീക വിദ്യാര്‍ഥികള്‍ എന്ന് പറയാന്‍ പോലും ആകുന്നില്ല എന്ന അവസ്ഥയിലാണ് എന്നും ഇവര്‍ മാധ്യമങ്ങളോ പറഞ്ഞു. ക്രിസ്തീയ വൈദീകന്‍ എന്നും വൈദീക വിദ്യാര്‍ഥി, കന്യാസ്ത്രീ എന്നൊക്കെ കേട്റ്റാല്‍ ജനങ്ങള്‍ പുശ്ചിക്കുകയാണെന്നും അത്രമാത്രം മോശമായ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഇവര്‍ പറയുന്നു

Loading...