പിണറായിക്ക് മാവോയിസ്റ്റ് ഭീഷണി… ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് ശിക്ഷ നടപ്പിലാക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് വേണ്ട ശിക്ഷാ നടപടി നടപ്പാക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്.

വടകര പോലീസ് സ്‌റ്റേഷനിലേക്കാണ് കത്ത് ലഭിച്ചത്. പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ബെദര്‍ മുസാമിന്റെ പേരിലാണ് കത്ത്.

Loading...

പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച കത്തില്‍ മാവോയിസ്റ്റ് ലഘുലേഖകളും അടങ്ങിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പൊരുതിയ ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്നും കത്തില്‍ പറയുന്നു. കാട്ടുതീ എന്ന പുസ്തകത്തിന്റെ അഞ്ച് പേജാണ് കത്തിനൊപ്പം അയച്ചിരിക്കുന്നത്. ഈ ലഘുലേഖയില്‍ സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങളുമുണ്ട്.

പേരാമ്പ്ര എസ്.ഐയ്‌ക്കെതിരെയും ഭീഷണിയുണ്ട്. ചെറുവത്തൂര്‍ എന്ന സ്ഥലത്ത് നിന്നാണ് കത്ത് വടകര പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ പറയുന്നു. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടത് പോലെ കാണുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാലക്കാട് മഞ്ചിക്കണ്ടിയല്‍ കഴിഞ്ഞയിടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടിലില്‍ വധിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് പ്രത്യേക സുരക്ഷാസേനയായ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെട്ടയുള്ള മൂന്ന് മാവോയിസ്റ്റുകള്‍. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.

മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.

ഏഴംഗ മാവോയിസ്റ്റ് സംഘമാണ് അഗളില്‍ പൊലീസുമായി ഏറ്റുമുട്ടിയതെന്നാണ് വിവരം.

മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോള്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സ്വയരക്ഷയ്ക്ക് തിരികെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കാട്ടില്‍ കൊണ്ടുപോയി വെടിവച്ച് കൊന്നതല്ല.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളോട് ഇതിനെ താരതമ്യപ്പെടുത്തരുത്. എങ്കിലും സംശയങ്ങളുയര്‍ന്ന സ്ഥിതിക്ക് മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചെറുവത്തൂര്‍ എന്ന സ്ഥലത്ത് നിന്നാണ് കത്ത് വടകര പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ പറയുന്നു. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടത് പോലെ കാണുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാട്ടുതീ എന്ന പുസ്തകത്തിന്റെ അഞ്ച് പേജാണ് കത്തിനൊപ്പം അയച്ചിരിക്കുന്നത്. ഈ ലഘുലേഖയില്‍ സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങളുമുണ്ട്.