മലപ്പുറം ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയത്. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

നാല് വര്‍ഷം മുമ്പാണ് ജില്ലാ അതിര്‍ത്തിയിലെ പടുക്ക വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെപ്പുണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിന് തിരിച്ചടിയായി വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് സംഘം പരിശോധന നടത്തിയത്.നീണ്ടു നിൽക്കുന്ന സാമൂഹിക പരിവർത്തനം വഴി ജനകീയ യുദ്ധത്തിലൂടെ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ച് പുത്തൻ ജനാധിപത്യ വിപ്ലവം നടത്തലാണ് മാവോയിസ്റ്റ്കളുടെ ലക്ഷ്യം.