പീഡനക്കേസ് വെറുമൊരു കൗണ്ടർ കേസ്; മെത്രാനച്ചനെ കള്ളക്കേസിൽ കുടുക്കി ;തലശ്ശേരി സഹായമെത്രാൻ മാർ ജോസഫ് പാബ്ലാനി

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ കത്തോലിക്കാ സഭയുടെ നിലപാടെന്ത് എന്ന സംശയം ദുരീകരിക്കുന്നതാണ് തലശ്ശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാമ്പ്‌ളാനിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ദിവസം പാലാ സബ് ജയിലിലെത്തിയ പാല രൂപത സഹായമെത്രാന്‍ ബിഷപ് ജേക്കബ് മുരിക്കനും തന്റെ അടുപ്പക്കാരോട് പറഞ്ഞു. ദൈവത്തിന്റെ പേരില്‍ ആണയിട്ടു പറഞ്ഞ മെത്രാനെ ഞങ്ങള്‍ അവിശ്വസിക്കുന്നില്ല. സഭയുടെ പ്രധാനപ്പെട്ട പലയാളുകളും ഫ്രാങ്കോ നിരപരാധിയെന്ന് വിശ്വസിക്കുന്നു. തലശ്ശേരി സഹായമെത്രാന്‍ സഭയിലെ വേണ്ടപ്പെട്ടവരോടായി നടത്തിയ സംഭാഷണം ഞങ്ങള്‍ പുറത്തുവിടുന്നു.

തലശ്ശേരി സഹായമെത്രാന്റെ വാക്കുകൾ ഇങ്ങനെ

Loading...

സിസ്റ്റർ ഉന്നയിച്ചിരിക്കുന്ന പരാതികളിൽ അവരുടെ സന്യാസ സഭയെ ജലന്ധർ ബിഷപ്പ് തകർക്കാൻ ശ്രമിക്കുന്നു, അവരുടെ ട്രാൻസ്ഫറുകളിൽ ഇടപെടുന്നു, അവരുടെ അവകാശങ്ങൾ തടഞ്ഞ് വക്കുന്നു, ഞങ്ങളുടെ സഭയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ല, ഇതിനിടക്ക് ഇടപെടുന്നു. എന്ന് പരാതിയിൽ കൊടുത്തിരിക്കുന്നു. ഈ പറഞ്ഞ പരാതി നമ്മൾ എവിടെയാണ് പരിഹരിക്കേണ്ടത്, നമ്മൾ സഭയിലല്ലേ പരിഹരിക്കേണ്ടത്. ആ പരാതി പരിഹരിക്കേണ്ട വഴി സഭയ്ക്കകത്ത് ഉണ്ട്. സഭ അതിനുവേണ്ടി ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. അതിനിടയിൽ സംഭവിച്ച ചില സംഭവ വികാസങ്ങൾ എന്താണെന്നാൽ ജലന്ധർ രൂപതയിലെ മെത്രാന്റെ പേരിൽ അവിടത്തെ ചില വൈദികർ പോയി സിസ്റ്ററിന്റെ ങ്ങളക്കെതിരെ മെത്രാനെ കൊല്ലാൻ ശ്രമിച്ചു എന്നൊരു പരാതി കൊടുത്തു. അതിന് കൗണ്ടർ ആയി വരുന്ന പരാതിയിലാണ് സിസ്റ്റർ, മെത്രാൻ തന്നെ പതിമൂന്ന് തവണ പീഡിപ്പിച്ചു എന്ന് ആരോപിക്കുന്നത്. സഭയ്ക്ക് നൽകിയ ഒരു പരാതിയിലും ബലാത്സംഗത്തെ കുറിച്ച് പറയുന്നില്ല. അതിന് കൗണ്ടറായി കൊടുത്ത് പരാതിയിൽ ആദ്യമായാണ് പറയുന്നത്. സഭ എന്നാ ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്… മെത്രാനച്ചൻ ബൈബിളിൽ തൊട്ട് സത്യം ചെയ്ത് പറഞ്ഞു , ഞാൻ ചെയ്തിട്ടില്ല. ഞങ്ങൾക്കാർക്കും ഇത് ചാനലിൽ പോയി പറയാൻ കഴിയില്ല. മാതൃഭൂമിയിലെ വേണു പറയുമ്പോഴോ , ഏഷ്യാനെറ്റിലെ വിനു പറയുമ്പോളോ ഞങ്ങൾക്ക് ഇത് പോയി പറയാൻ കഴിയില്ല. മാർപ്പാപ്പ രാജി സ്വീകരിക്കാതെ സഭയ്ക്ക് എന്ത് ചെയ്യാൻ കഴിയും. ഏഷ്യാനെറ്റുകാരൻ പറയുംപോലെ ഞങ്ങൾക്ക് പറയാൻ കഴിയില്ല. പകരം ഞങ്ങൾ മോൺഷ്യോർക്ക് കൊടുത്ത റിപ്പോർട്ട്, ഞങ്ങൾക്ക് ആരേം കാണിക്കേണ്ട ആവശ്യമില്ലലോ. ഇദ്ദേഹം തൽക്കാലം മാറി നിൽക്കുന്നതാകും നല്ലത്. മോൺഷ്യോർ അത് റോമാ മാർപ്പാപ്പക്ക് അയച്ചു. റോമാ മാർപ്പാപ്പ അതിന്റെ സമയത്ത് ഇടപെടും.
ഇത് മാതൃഭൂമിയിൽ വേണു പറയുന്ന സമയത്ത് സഭ സംസാരിക്കണമെന്നും, ഏഷ്യാനെറ്റിൽ വിനു സംസാരിക്കുമ്പോൾ സഭ സംസാരിക്കണമെന്നും പറഞ്ഞാൽ നടക്കേല. സഭയിലെ ഒരു മെത്രാൻ ഞാനിതാ പോകുന്നു എന്ന് പറഞ്ഞ് പോകാൻ ഒക്കേല. എഴുപത്തി അഞ്ചാം വയസിൽ മെത്രാന്മാർ രാജിവെക്കണമെന്ന് നിയമമുണ്ട്. രാജിവക്കണമെങ്കിൽ മാർപ്പാപ്പാ ആ രാജി സ്വീകരിച്ച് പുതിയ ഒരാളെ ആ സ്ഥാനത്ത് നിയമിക്കണം. അതുവരെ അയാൾ ബിഷപ്പായി നിലകൊള്ളും. സഭയുടെ സ്ട്രക്ച്ചർ അതാണ് പ്രിയപെട്ടവരെ അത് നിങ്ങൾ മനസിലാക്കണം. ഏഷ്യാനെറ്റുകാർ പറയുന്നതല്ല നിങ്ങൾ മനസിലാക്കേണ്ടത്ത് സഭയെ നിങ്ങൾ തിരിച്ച് അറിയണം. അതുകൊണ്ട് ഇദ്ദേഹത്തോട് മോൺഷ്യോർ വഴിയാണ് ഇത് അന്വേഷിക്കുന്നത്. അതുകൊണ്ട് ഈ പരാതി വന്നപ്പോൾ മെത്രാന്മാർ എന്ന നിലയിൽ ഞങ്ങൾ ചെയേണ്ടത്, ഏത് സഭയിലാണോ പ്രശ്നമുണ്ടായത് ആ സഭയിലെ സുപ്പീരിയർമാരാണ് ആ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. തലശേരി രൂപതയിലെ ഒരു അച്ഛനാണ് പ്രശ്നം ഉണ്ടാക്കിയതെങ്കിൽ മാർപ്പാപ്പയെ മോൺഷ്യോയോ തലശേരി രൂപതയുടെ മെത്രാനോ അത് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കും.

ഈ സിസ്റ്റേഴ്സിന്റെ സന്യാസ സഭയിലെ സുപ്പീരിയേഴ്സിനോടാണ് മെത്രാന്മാർ പറഞ്ഞത്, ഈ വിഷയത്തെ പറ്റിയുള്ള നിങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ. അവർ കൊടുത്ത് റിപ്പോർട്ട് എന്താണെന്ന് നിങ്ങൾ പത്രക്കാർ വായിച്ചതാണ്. റിപ്പോർട്ടിൽ പറഞ്ഞത്, ഈ പറഞ്ഞ സംഭവം നടന്നിട്ടില്ല , അന്യായമായി ഈ സിസ്റ്റർ കുറവിലങ്ങാട് മഠത്തിൽ നിന്ന് മാറാൻ മടി കാണിക്കുന്നത്കൊണ്ട് ഞങ്ങൾ കർക്കശമായ നിലപാട് എടുത്തപ്പോൾ, തന്നെയുമല്ല സിസ്റ്റർക്കെതിരെ മറ്റൊരു പരാതിയുമുണ്ട്. ആ പരാതികളെല്ലാം ഇപ്പോൾ വിഴുങ്ങപ്പെട്ടു എന്നത് മറ്റൊരു സത്യം. പരാതി എന്താണെന്ന് എന്നത് പറഞ്ഞ ഞാൻ ഇപ്പോൾ ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. സമാനമായ ഒരു ലൈംഗീക അതിക്രമ പരാതി, ഈ സിസ്റ്റർ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ കൈവശം വച്ചുകൊണ്ടിരിക്കുന്നു എന്നൊരു പരാതി വന്നതാണ്. ഇതിനെതിരെ സിസ്റ്റർക്കെതിരെ നടപടി വരുമെന്ന സാഹചര്യത്തിൽ…. എന്നൊക്കെയാണ് അവരുടെ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് സത്യമാണോ അല്ലയോ എന്ന എനിക്ക് അറിയില്ല.

ഈ ഒരുവിഷത്തിനു വേണ്ടി സഭയ്ക്ക് എല്ലാം വിട്ട്, എന്തെങ്കിലും ഒരു പരാതികൊടുത്താൽ ഉടനെ മെത്രാനെയും പിരിച്ചുവിട്ടിട്ട്…, അതാണ് സഭക്ക് പറ്റിയത്. സഭയ്ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന കുറ്റമറ്റ ഒരു ജീവിത ശൈലി ഉണ്ട്.

ഇവിടെ സംഭവിച്ചിരിക്കുന്നത് മീഡിയ ഒരു അജണ്ട സെറ്റ് ചെയ്തിട്ട് ബാക്കിയെല്ലാ വഴികളും അവർ അടച്ചുകളഞ്ഞേച്ചിട്ട് ഫ്രാൻകോ മുളക്കൽ മെത്രാനെ രാജിവപ്പിക്കുക എന്ന ഒരു ഒറ്റ അജണ്ട സെറ്റ് ചെയ്ത അവർ നീങ്ങി. അവർ വിജയിച്ചിട്ടുണ്ടാകും. അതിൽ അവർ വിജയിച്ചു. അത് ദൈവം ഈ സഭയ്ക്ക് എളിമപ്പെടാനും മെത്രാന്മാരായ ഞങ്ങൾക്ക് കുറേകൂടി വിശുദ്ധീകരിക്കാനും ഉള്ള അവസരമായി ഞാൻ അതിനെ മനസിലാക്കുന്നു. സഭയ്ക്ക് ചാനലുകാർ പറയുംപോലെ ആക്റ്റ് ചെയ്യാൻ പറ്റുകേല. നിങ്ങൾ അത് മനസിലാക്കണം. സഭയ്ക്ക് അങ്ങനെ ആക്റ്റ് ചെയ്യാൻ പറ്റുമോ.. സഭ ആരുടെ പക്ഷത്താണ് ചേരേണ്ടത്..
പരാതികൊടുത്ത സിസ്റ്ററും പരാതിയിൽ പ്രതിയാക്കപ്പെട്ട മെത്രാനും സഭയ്ക്ക് ഒരുപോലെ വേണ്ടപെട്ടവരാണ്. സഭയിൽ ആരെ കൊള്ളും, ആരെ തള്ളും. ക്രിമിനൽ കേസായിക്കഴിഞ്ഞാൽ പിന്നെ അതിന് ഉത്തരം പറയേണ്ട ആളാരാ .. സഭയല്ല . രാജ്യത്തെ നിയമ വ്യവസ്ഥയാണ്. ഞങ്ങൾ അതിനായി സന്തോഷത്തോടെ കാത്തിരിക്കുകയാണ്.

പക്ഷെ മീഡിയ സെറ്റുചെയ്ത അജണ്ട അനുസരിച്ച് പോലീസ് നാടകം കളിക്കുന്നതിൽ നമുക്ക് വിഷമമുണ്ട്. ഇന്ന് മെത്രാനച്ചൻ കോടതിയിൽ നൽകിയ സാക്ഷി തെളിവിൽ, മെത്രാനച്ചന്റെ ഉടുപ്പ് സിസ്റ്ററിന്റെ മുറിയിൽ വച്ച് ഊരി വാങ്ങി വേറെ ഉടുപ്പ് കൊടുത്തു. എന്നിട്ട് പുള്ളിയുടെ ഉമിനീര് നേരത്തെ കളക്ട് ചെയ്ത വച്ചു, ബ്ലഡ് കളക്റ്റ് ചെയ്ത് വച്ചു.അതെല്ലാം വച്ച് മെത്രാനച്ചന്റെ ഉടുപ്പ് കിട്ടി എന്ന് സ്ഥാപിക്കാൻ പോലീസ് നടത്തിയ ബുദ്ധി , എസ് കത്തി കണ്ടുപിടിച്ചത് പോലീസ് ആണ്.. അല്ലേ ..
ഇതുപോലെ ജനം ആവേശം കൊണ്ടതിന്റെ ഫലമായി അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത മറ്റൊരു കേസാണ് ഇപ്പോൾ കൗണ്ടർ ആയി ഇരിക്കുന്ന നമ്പി നാരായണന്റെ ചാരകേസ്. അദ്ദേഹത്തിന്റെ പ്രായം നിങ്ങൾക്ക് അറിയോ.. ഏകദേശം ഇവിടെയിരിക്കുന്ന എല്ലാവര്ക്കും അറിയുന്ന കേസാണ് നമ്പി നാരായണന്റെ കേസ്. കരുണാകരൻ എന്ന വ്യക്തിയെ തകർക്കുക എന്ന ഉദ്ദേശത്തോടെ ഇവിടുത്തെ കോൺഗ്രസുകാർ അടക്കം, മലയാളമനോരമ പത്രം അടക്കം ആവേശം കൊള്ളിച്ച… അന്ന് ഇത് മാത്രമേ വാർത്തയുള്ളു. കരുണാകരനും നമ്മുടെ ഈ.. ഐജിയും കൂടെ കൂടി ഇതാ മാലിയിൽ നിന്നും പെണ്ണുങ്ങളെ…. ഇപ്പോൾ നിങ്ങൾ വായിക്കുന്നതിനേക്കാളും മസാലക്കഥകളുമായാണ് അന്ന് മനോരമ പത്രങ്ങൾപോലും ഇറക്കിയിരുന്നത്. നമ്പി നാരായണൻ പെണ്ണുങ്ങളുടെ കൂടെ ആയിരുന്നു എന്നൊക്കെ ദൃക്‌സാക്ഷി വിതരണം എഴുത്തും പോലെ മനോരമ എഴുതിവിട്ടു. പക്ഷെ ഇപ്പോൾ സത്യം എന്താണെന്ന് അറിയോ.. നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെ, ഒരുമനസ്സറിവും ഇല്ലാത്തയാളെ… ആർക്ക് പോയി .. അയാളുടെ ജീവിതം പോയി…

അഭയാ കേസിനെക്കുറിച്ച് നമ്മൾ ഇത്ര ആവേശം കൊള്ളിച്ച് അഭയകേസിൽ പുതുവെട്ടെൽ അച്ഛനെ കുറിച്ച് ഹൈക്കോടതി വിധിച്ചു, ഈ മനുഷ്യനുമെതിരെ ക്വസെടുക്കുന്നത്പോലും അന്യായമാണ്. അയാളുടെ വിചാരണപോലും ആവശ്യമില്ല…. ഏതെങ്കിലും, പത്രം അത് റിപോർട്ട് ചെയ്തോ… ഒരു കോളേജിലെ പ്രിസിപ്പൽ ആയിരുന്ന മനുഷ്യന്റെ ജീവ്തം തകർന്നു.

സിസ്റ്റർ മരിച്ചു എന്നതിൽ നമുക്ക് ദുഖമുണ്ട്. സിസ്റ്റർ ആത്മഹത്യ ചെയ്തത് ആയിരിക്കാം. എനിക്കറിഞ്ഞൂടാ. അല്ലെങ്കിൽ കൊന്നതാണോ.. ആര് കൊന്നു.. ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമസേനൻ എന്നൊരു ലോജിക്ക് വേണ്ടേ അതിന്. നിങ്ങൾ മനസിലാക്കിയ സഭ തെറ്റുചെയ്തു തെറ്റ് ചെയ്തു എന്ന് എല്ലാവരും വിളിച്ച് പറഞ്ഞു. പക്ഷെ മറിച്ച് ഞങ്ങൾക്ക് ഒരു മിനിമം നീതിബോധം ഒക്കെ ഉണ്ടെന്ന് ചിന്തിക്കാനുള്ള ഒരു സൗമനസ്യം… ഈ മെത്രാന്മാരും അച്ചന്മാരിലും ഒരു നീതി ബോധം പോലും ഇല്ലാത്ത വെറും കിരാതന്മാരും കാട്ടാളന്മാരും ആണെന്ന് ഏഷ്യാനെറ്റുകാർ പറയുന്നത് ഞങ്ങൾക്ക് മനസിലാകും. പക്ഷെ ഞങ്ങളെ എത്രകാലമായി കാണുന്നതാണ് നിങ്ങൾ. ഞങ്ങൾ അങ്ങനെയാണോ… പ്രിയപ്പെട്ട ദൈവജനങ്ങളേ .. നിങ്ങൾ അതാണ് ചിന്തിക്കേണ്ട വശം. ഏഷ്യാനെറ്റിലെ ബിനുവിനും മാതൃഭൂമിയിലെ വേണുവിനും ഞങ്ങൾ കിരാതന്മാരും അധമന്മാരും പന്നിയിറച്ചിയും കള്ളും തിന്ന് കാമാർത്തി പിടിച്ച് നടക്കുന്നവരും ആയിരിക്കും. പക്ഷെ നിങ്ങൾ വര്ഷങ്ങളായി ഞങ്ങൾക്കൊപ്പം ജീവിക്കുന്നവരാണ് നിങ്ങൾ . നിങ്ങൾ പറയൂ.. ഞങ്ങൾ അങ്ങനെയാണോ.. നിങ്ങൾതന്നെ ഉത്തരം പറയൂ…