കൊച്ചി: ഒടുവില്‍ വിജയകരമായി മൂന്നാമത്തെ ഫ്‌ളാറ്റും നിലംപൊത്തി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി സെക്കന്റുകള്‍ക്കുള്ളിലാണ് ജെയിന്‍ കോറല്‍ കോവ് മണ്ണിലേക്കമര്‍ന്നത്. ഇതോടെ നിലംപരിശായത് മരടിലെ ഏറ്റവും വലിയ കെട്ടിടമാണ്.
17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ്. 128 അപ്പാര്‍മെന്റുളള ജെയിന്‍ തകര്‍ത്തതില്‍ ഏറ്റവും വലുതാണ്. അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞു. 10.30ന് ആയിരുന്നു ആദ്യ സൈറൺ. പിന്നാലെ 10 55ന് രണ്ടാമത്തെ സൈറനും, 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിന് പിന്നാലെയായിരുന്നു സ്ഫോടനം. 200 മീറ്റര്‍ ചുറ്റളവിലുളളവരെ ഒഴിപ്പിച്ചിരുന്നു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ സ്ഫോടനം. പിന്നെ ഒരു വശം
ചരിഞ്ഞ് ജെയിൻ കോറൽ കോവ് എന്ന പതിനാറ് നിലകെട്ടിടം നിലംപരിശാകുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ. രണ്ടാം ദിവസത്തിൽ നിയന്ത്രിത സ്ഫോടനം നിശ്ചയിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതാണ് തകര്‍ന്ന് വീണത്. തൊട്ടടുത്ത് കായലായതിനാൽ കായലിലേക്ക് ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങൾ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്ഫോടനം ക്രമീകരിച്ചിരുന്നത്.ഫ്ലാറ്റിന് ചുറ്റും കായൽ ചുറ്റിവരുന്നത് പോലെയാണ് ഇവിടുത്തെ ഭൂപ്രകൃതി.അതുകൊണ്ടുതന്നെ കായലിന് അപ്പുറത്ത് ഫ്ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിൻ ഫാൾ മാതൃകയിൽ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്ഫോടനം.
കോറല്‍ കോവ് തകര്‍ക്കുക എച്ച്ടുഒ പോലെ തന്നെയെന്ന് എഡിഫസ് കമ്പനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് പൊളിക്കുന്ന ഫ്ലാറ്റുകളിൽ സാങ്കേതികവൈഷമ്യം കൂടുതല്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോളാണെന്നും സബ് കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തേതു പോലെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. അതനുസരിച്ച് തന്നെയാകും ഫ്ളാറ്റുകള്‍ പൊളിഞ്ഞുവീഴുകയെന്നും ബ്രിക്മാന്‍പറഞ്ഞു.