അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി, ഫ്ളാറ്റുടമകളെ കേള്‍ക്കാന്‍ മരടില്‍ രാഷ്ട്രീയ നേതാക്കള്‍

കൊച്ചി: സമരവും പ്രതിഷേധവും കടുപ്പിച്ച മരടിലെ ഫ്‌ളാറ്റുടമകള്‍ സമരം ആരംഭിച്ചു. ഇന്നു രാവിലെ മുതല്‍ നഗരസഭക്കുമുന്നിലാണ് ധര്‍ണ ആരംഭിച്ചത്. രാവിലെയോടെ മരടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുമ്ബില്‍ ആവലാതികള്‍ ബോധിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഫ്ളാറ്റ് പൊളിച്ചു നീക്കാനുള്ള സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഫ്ളാറ്റുടമകള്‍ ഇവരോട് ബോധിപ്പിച്ചത്.

നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും തങ്ങള്‍ ഫ്‌ളാറ്റില്‍ നിന്നിറങ്ങില്ലെന്നും മറ്റു വഴികളൊന്നും തങ്ങളുടെ മുമ്ബിലില്ലെന്നു ഇവര്‍ ആവര്‍ത്തിച്ചു.

Loading...

നഗരസഭയുടെ നോട്ടിസിനും ഫ്‌ളാറ്റുടമകള്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ളാറ്റുകളില്‍ നിന്നൊഴിഞ്ഞുപോകില്ലെന്നുതന്നെയാണ് മറുപടിയിലൂടെ ഉടമകള്‍ വ്യക്തമാക്കിയത്. 12 ഫ്‌ളാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നല്‍കിയത്. നോട്ടിസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഇന്നു മുതല്‍ മരട്

ഫ്‌ളാറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. അതേ സമയം ഫ്‌ളാറ്റുകളില്‍ നിന്നൊഴിയണമെന്ന് നിര്‍ദ്ദേശിച്ചുള്ള നോട്ടിസിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്‌ബോഴാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം സമരക്കാര്‍ക്ക് പിന്തുണയുമായി മരടിലെത്തുന്നത്.