നടൻ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി: കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്ന് റിപ്പോർട്ട്

മുംബൈ: മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാതാപിതാക്കളാണ് മരിച്ച നിലയിൽ അശുതോഷിനെ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ മുറിയിൽ പോയതായിരുന്നു.

അസ്വാഭാവിക മരണത്തിന് ശിവാജി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് കാലത്ത് സിനിമാ ഷൂട്ടിങ്ങുകൾ അടക്കം നിർത്തിവെച്ചത് സാമ്പത്തിക ബുദ്ധിമുട്ടിന് ഇടയാക്കിയോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Loading...

ഭകർ, ഇച്ചാർ തർല പക്ക എന്നീ മറാത്തി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മരണകാരണത്തെ കുറിച്ച് വ്യക്തതയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഒരാൾ എന്തുകൊണ്ടാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നതെന്ന് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ അശുതോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.