തുടര്‍ച്ചയായ ആറു ദിവസം അടുത്ത മാസം ബാങ്കുകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം: മാര്‍ച്ചില്‍ തുടര്‍ച്ചയായ ആറു ദിനങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഈ അവധി ദിനങ്ങള്‍ വരുന്നത്. മാര്‍ച്ച്‌ 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുളളത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ത്രിദിന പണിമുടക്കും ഹോളിയും രണ്ടാമത്തെ ശനിയാഴ്ചയും കണക്കാക്കുമ്ബോള്‍ തുടര്‍ച്ചയായ ആറു ദിവസം ഇടപാടുകാര്‍ വലയും. ബാങ്കുകളുടെ ലയനം, ശമ്ബള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. മാര്‍ച്ച്‌ 11 മുതല്‍ 13 വരെയാണ് വിവിധ ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രമുഖ യൂണിയനുകളായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരം ചെയ്യുന്നത്. ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ചയും 10 ചൊവ്വാഴ്ച ഹോളിയുമാണ്. ഈ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചുരുക്കത്തില്‍ 9-ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നീട് അടുത്ത തിങ്കളാഴ്ച വരെ ഇടപാടുകാര്‍ കാത്തിരിക്കേണ്ടി വരും.

Loading...