ഞാനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് മറീന… ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നത്

മലയാളസിനിമയിലെ യുവനടിമാരില്‍ മറീന മൈക്കിള്‍ കുരിശിങ്കല്‍ എന്നാല്‍ തന്റേടിയായ പെണ്‍കുട്ടിയാണെന്നാണ് ഒരു സമവാക്യം. വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന.

അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം,’ മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാത്രി ഉറക്കമിളച്ചിരുന്നു തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. ‘തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.

Loading...

നിരവധി പേര്‍ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകര്‍ പ്രതികരിച്ചു. ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേര്‍ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും ആശംസകള്‍ നേര്‍ന്നു.