എന്നോട് മോശമായി അഭിനയിക്കാൻ ആവശ്യപ്പെട്ടു,നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി മറീന

സിനിമയുടെ ചിത്രീകരണ വേളയില്‍ തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും മറീന മൈക്കല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍. ‘വട്ടമേശ സമ്മേളനം ദ ഫ്‌ളോപ്പ് ഫിലിം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും വിപിന്‍ ആറ്റ്‌ലിക്കും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയാണ് നടി മറീന ആരോപണമുന്നയിച്ചത്.

ചിത്രത്തിന്റെ പേര് കേട്ടതു മുതല്‍ നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. ബെന്‍ ഒക്കെ ചെയ്ത വിപിന്‍ ആറ്റ്‌ലിയുടെ ചിത്രമല്ലേ എന്നൊക്കെ കരുതിയാണ് ചിത്രത്തിലേക്ക് ചെല്ലുന്നത്. ലക്ഷ്വറി ആയി തന്നെയാണ് ഷൂട്ട് നടന്നത്, നിര്‍മ്മാതാവ് മുംബൈയില്‍ നിന്നാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന്‍ മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. നന്നായി പെര്‍ഫോം ചെയ്താല്‍ കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചത്. വളരെ മോശമായ അവസ്ഥയായിരുന്നു, താന്‍ നിസ്സഹായ ആയിരുന്നുെന്നും നടി പറഞ്ഞു.

Loading...