Exclusive Opinion Uncategorized

ഫണ്ട് പിരിവ് വിവാദം: ധ്യാന ശിശ്രൂഷകളിൽ ദുരുപയോഗം ഉണ്ട്, വീണ്ടും ആവർത്തിച്ച് മാരിയോ, ശിശ്രൂഷ ചെയ്യുമ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റുന്നവനാണ്‌ ഞാൻ

ധ്യാന കേന്ദ്രങ്ങളുടേയും, ധ്യന ഗ്രൂപ്പുകളുടെയും ഫണ്ട് പിരിവും, കളക്ഷനും സംബന്ധിച്ച് മാരിയോ ജോസഫ് വീണ്ടും നയം വ്യക്തമാക്കി രംഗത്ത്. മുമ്പ് അദ്ദേഹം പുറത്തുവിട്ട വീഡിയോയുമായി ബന്ധപ്പെട്ട് മീഡിയ നല്കിയ വിശദീകരണങ്ങൾ അദ്ദേഹം പൂർണ്ണമായി തള്ളി കളഞ്ഞു.പ്രവാസി ശബ്ദത്തിനു മാരിയോയുമായി യാതയോരു ബന്ധവും ഇല്ല.അദ്ദേഹവും പ്രവാസി ശബ്ദവും ഒന്നിച്ച് പ്ളാൻ ചെയ്താണ്‌ അദ്ദേഹത്തിന്റെ മുൻ വീഡിയോയും, അടുത്തിറങ്ങിയ വിവാദ കോളവും എന്ന സെഹിയോൻ ധ്യാന കേന്ദ്രം അഡ്മിനിസ്ട്രേറ്ററുടെ ആരോപണം തീർത്തും തെറ്റാണ്‌.മാരിയോ ജോസഫ് പുതിയ വീഡിയോയി പറയുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് യാതൊരു കൂട്ടി ചേർക്കലും ഇല്ലാതെ അതേ പടി താഴെ കൊടുക്കുന്നു.

വേസ്റ്റ് ബോക്സിൽ നിന്നും ഭക്ഷണം കഴിച്ചപ്പോഴും ഈശോയേ ഞാൻ വിട്ടില്ല

ഈശോയേ അറിഞ്ഞ് പുറത്തിറങ്ങിയിട്ട് എന്റെ പെറ്റ ഉമ്മയേ പോലും ഇന്നുവരെ കാണാൻ പറ്റിയിട്ടില്ല.എന്നെ മുസ്ളീങ്ങൾ ഇടതും വലതും ഇട്ട് പാമ്പിനേ തല്ലുന്നതുപോലെ തല്ലി ഓടിക്കുന്ന കാലത്ത് പട്ടിണി കിടന്നിട്ടും, റെയിൽ വേ സ്റ്റേഷനിൽ ബൈബിൾ തയിണയായി കിടന്ന് ഉറങ്ങി വേസ്റ്റ് ബോക്സിൽ നിന്നും ഭക്ഷണം കഴിച്ചിട്ടും ഈശോയേ വിട്ടിട്ടില്ല ഞാൻ. അത്രത്തോളം ഈശോയേയും തിരു സഭയേയും സ്നേഹിച്ചുകൊണ്ട് തന്നെയാണ്‌ ശിശ്രൂഷ ചെയ്യുന്നത്.22 വർഷത്തേ ബൈബിൾ ശിശ്രൂഷക്കിടെ ലോകത്ത് ഒരുപാട് രൂപതകളിൽ ധ്യാനിപ്പിച്ചിട്ടുണ്ട്. രൂപതകളിലുള്ള പിതാക്കന്മാർക്കും, വൈദീകർക്കും ഒരു പൊതുവായതും ഏകീകൃതവുമായ പരാതി പറയാറുണ്ടായിരുന്നു.

പരാതി ഇതാണ്‌

പല ധ്യാനഗുരുക്കന്മാരുടേയും പല ധ്യാന ഗ്രൂപ്പുകളും പല ഇടവകകളിൽ വളർന്നു വരുന്നതിന്റെ ബുദ്ധിമുട്ടുകൾ.കൺ വൻഷന്റേയും ധ്യാനങ്ങളുടേയും പേരിൽ നടക്കുന്ന പണ പിരിവുകളും പരാതിയായി വന്നു. ഇത് ഇടവകയേയും, വൈദീകരേയും ബുദ്ധിമുട്ടിക്കുന്നു എന്നതായിരുന്നു പരാതി. പൊതുവായ ഈ പരാതി ഞാൻ വെളിപ്പെടുത്തി. ഒരു വീഡിയോയിലൂടെ.അത് എന്റെ കടമയാണ്‌. ഒരു പ്രസ്താനത്തേയും വ്യക്തിയേയും അതിൽ പറയുന്നില്ല. പൊതുവായ നടക്കുന്ന കാര്യങ്ങളേ പറ്റി പറഞ്ഞതാണ്‌. ഈ വീഡിയോയേ പലതരത്തിലും വളച്ചൊടിച്ച് മീഡിയയിൽ ഇട്ടു. ഞാൻ പറഞ്ഞ വീഡിയോയിൽ ഉള്ളതാണ്‌ എന്റെ അഭിപ്രായം. ഞാൻ ഒരു വ്യക്തിയേയും ഒരു തരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല. ഞാൻ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാ ശിശ്രൂഷകരും അറിയേണ്ട കാര്യങ്ങൾ തന്നെയാണ്‌ പറഞ്ഞിട്ടുള്ളു.

എന്റെ വേദനകൾ

മാരിയോ ജോസഫ് തന്റെ വേദനകളും തന്നെ ഉപദ്രവിക്കുന്നവരേയും പറ്റിയും പറയുന്നു. 22 വർഷമായി മുസ്ലീങ്ങൾ എന്റെ പുറകേ നടന്ന് എന്നെ കൊല്ലാൻ നടക്കുമ്പോൾ..അവർ എന്നെ ഉപദ്രവിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് വേദനയായി യേശുവിന്റെ രക്ത ശരീരം ഒരേ കാസയിൽ നിന്നും ഒരേ പീലാസയിൽ നിന്നും ഭക്ഷിക്കുന്നവർ ഇപ്പോൾ നടത്തുന്ന അതിക്രമ സന്ദേശങ്ങൾ.നിരന്തിരം ചിലർ പറയുന്നത് കേൾക്കുമ്പോൾ ഇതാണോ ഒരു ശിശ്രൂഷാ മനോഭാവം എന്നോർത്ത് എന്റെ മനസ് വേദനിച്ചു പോയി. ആ മീഡിയക്കാരൻ എഴുതി പിടിപ്പിച്ചതിൽ എന്നെ തെറി പറഞ്ഞിട്ട് ഒരു ഗുണവും ഇല്ല.ആ മീഡിയക്കാരനുവേണ്ടി വേണ്ടി നമുക്ക് കൈകോർത്ത് പ്രാഥിക്കാം

ശിശ്രൂഷകരിൽ തെറ്റുണ്ടെങ്കിൽ (സ്വയം വിമർശനവും തെറ്റു തിരുത്തലും)

മാത്രമല്ല നമ്മളിൽ (ശിശ്രൂഷകരിൽ) തെറ്റുണ്ടെങ്കിൽ അത് ഞാനിൽ എന്നല്ല..നമ്മളിൽ ആര്‌ ശിശ്രൂഷകളിലും ഉണ്ടെങ്കിലും അത് തിരുത്താനും നമ്മൾ ബാധ്യസ്ഥരല്ലേ?..മാരിയോ തുറന്ന് ചോദിക്കുന്നു. ഇപ്പോഴത്തേ വിവാദവുമായോ ആ മീഡിയയുമായോ യാതോരു ബന്ധവും ഇല്ലെന്നും മാരിയോ പറയുന്നു. ആരുടേയും പേരോ സ്ഥാപനത്തിന്റെ പേരോ ഞാൻ പറഞ്ഞിട്ടില്ല. എനിക്കറിയില്ല

ഞാൻ ഈശോയേ അറിഞ്ഞ് ഇത്രയും വർഷം ജീവിച്ചിട്ട് എന്റെ ധന സഹായത്തിനായി ഒരു വൈദീകനോ, സഭയോ, സമൂഹമോ ഒരു തരത്തിലും കരുതിയിട്ടില്ല. ഞാൻ ഫണ്ട് പിരിവ് ലോകത്ത് ഒരിടത്തും നടത്തിയിട്ടില്ല. അതുകൊണ്ടാണല്ലോ കളക്ട് ചെയ്യുന്നവർക്ക് വൈരാഗ്യം വരുന്നത്. അല്ല്ങ്കിൽ എന്തിന്‌ വൈരാഗ്യം വരണം?.മാരിയോ തുറന്ന് ചോദിക്കുന്നു. അങ്ങിനെ സമ്പത്ത് തന്നതുകൊണ്ടാണ്‌ ഞാൻ ക്രിസ്ത്യാനിയായത് എങ്കിൽ ഒരു ജ്വല്ലറി ഉടമ തന്ന ജോലികൊണ്ടാണ്‌ ഞാൻ എന്റെ കുടുംബത്തേ പോറ്റുന്നത്. ആ ജോലികൊണ്ടാണ്‌ ഞാൻ എന്റെ കുടുംബത്തേ വളർത്തുന്നത്. ഇന്നും ശ്രിശ്രൂഷ ചെയ്യുമ്പോഴും ജോലി ചെയ്തുകൊണ്ട് ജീവിക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്. അതൊകൊണ്ട് ഞാൻ ആവർത്തിച്ച് പറയുന്നു ശ്രിശ്രൂഷയിൽ മിസ് യൂസ് (ദുരുപയോഗം) ഉണ്ട് എന്ന മനസിലാക്കിയതുകൊണ്ട് തന്നെയാണ്‌ ഞാൻ അത് പറഞ്ഞത്.ഒരാളെയും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. എനിക്കറിയില്ല..ആരാണിങ്ങനെ മിസ് യൂസ് ചെയ്യുന്നതെന്ന്. പല രൂപതകളിൽ കേട്ടത് ഞാൻ പറഞ്ഞതാണ്‌.അതിനേ ഒരു മീഡിയ വളച്ചൊടിച്ച് ദ്രോഹിക്കാൻ ഉപയോഗിക്കുമ്പോൾ എന്റെ സ്വന്തം എന്നു കരുതുന്നവരും ഉപദ്രവിക്കുമ്പോൾ ഉള്ള വേദന പറഞ്ഞു എന്നേയുള്ളു.

ധ്യാന കേന്ദ്രങ്ങൾ നടത്തുന്ന പണ പിരിവുകളും, ഇടവകകളിൽ ലഭിക്കേണ്ട വിശ്വാസികളുടെ പണം വഴിമാറി പോകുന്നതും സംബ്ധിച്ച് മാരിയോ മുമ്പ് ഇറക്കിയ വീഡിയോ പ്രവാസി ശബ്ദം കൊടുത്തിരുന്നു. ആ വീഡിയോയിൽ ഫ്ളക്സ് വയ്ച്ച് ചില ധ്യാന നേതൃത്വത്തിൽ ഉള്ളവരുടെ ചിത്രങ്ങൾ ഈശൊയേ പോലും ഒഴിവാക്കി ഉയരുന്നത് പറഞ്ഞിരുന്നു. ഇടവകയാണ്‌ വളരേണ്ടതെന്നും ധ്യാന കേന്ദ്രങ്ങളിലും, ധ്യാന ഗ്രൂപ്പുകളിലും പണ പിരിവും, ദശാംശം നല്കലും ഒഴിവാക്കണം .ഫ്ളക്സുകൾ പൂർണ്ണമയി ഒഴിവാക്കണം. കോടികളുടെ പള്ളി നിർമ്മാണം ഒഴിവാക്കണം എന്നും ആ വീഡിയോയിൽ പറഞ്ഞിരുന്നു.യു.ടുബിലും മറ്റുമുള്ള ചില ചാനലുകളേ കുറിച്ചും അവയ്ക്ക് പണം നല്കരുതെന്നും മാരിയോ പറഞ്ഞിരുന്നു.ധ്യാന ഗുരുക്കന്മാരും, ധ്യാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും നടക്കുന്ന തെറ്റായ പ്രവണതകൾ ആയിരുന്നു മാരിയോ ജോസഫിന്റെ വീഡിയോയിൽ ഉള്ളത്. പ്രവാസി ശബ്ദം ആ വീഡിയോ അതേ പ്രകാരം നല്കിയിരുന്നു. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

എഡിറ്റോറിയൽ അറിയിപ്പ്, 

പ്രവാസി ശബ്ദം ഒരു വാർത്തയുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ഒരു എഡിറ്റോറിയൽ അറിയിപ്പ്  2വർഷമായി ചെയ്തിട്ടില്ല. ഇത് അസാധാരണമായ അറിയിപ്പും കുറിപ്പും ആണിത് . ഇതുമായി ബന്ധപ്പെട്ട്  ബന്ധപ്പെട്ട് ശ്രീ വിൻസ് മാത്യു എഴുതിയ കോളത്തിൽ വൈദീകരായ വട്ടായിൽ , വളമനാൽ, ശാലോം ടി.വി എന്നിവരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടായിരുന്നു. ആയത് മാരിയോ ജോസഫിന്റെ അഭിപ്രായമോ, അദ്ദേഹം പറഞ്ഞ കാര്യങ്ങളോ അല്ല. ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ അദ്ദേഹത്തിന്റേതു മാത്രമായ വിലയിരുത്തലും എഴുത്തും ആണത്. ആയതും മാരിയോയുമായി യാതോരു ബന്ധവും ഉള്ളതല്ല. ജോസഫ് മാരിയോ പറഞ്ഞത് നൂറു ശതമാനം സത്യമാണ്‌. അദ്ദേഹവുമായി പ്രവാസി ശബ്ദത്തിന്‌ ബന്ധം ഉണ്ടെന്നത് വെറും കെട്ടുകഥകൾ മാത്രമാണ്‌. ഡോ. മാരിയോ ജോസഫിനേ പോലെയുള്ള പുതിയ ദൈവ ശാസ്ത്ര ചിന്തകരും, ശ്രിശ്രൂഷകരും സഭയുടെ മുതല്കൂട്ടും നല്ല വ്യക്തിത്വങ്ങളും ആണെന്ന് കരുതുന്നു. ശ്രീ വിൻസ് മാത്യു എഴുതിയ ലേഖന ഭാഗം മാരിയോയേ ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പുതിയ വിശദീകരണത്തിൽ ഈ കാര്യം  ചൂണ്ടിക്കാട്ടിയതിൽ അദ്ദേഹത്തിന്റെ വ്യക്തി നിലവാരത്തേയും വ്യക്തമാക്കുന്നു. നന്മ ചെയ്യുന്നവരേ ദ്രോഹിക്കാൻ ഒരിക്കലും തയ്യാറല്ല. അവർക്ക് ആവുന്ന സഹായമാണ്‌ ഞങ്ങൾ ചെയ്യുക. മാരിയോ പറഞ്ഞത് ജനം അറിയേണ്ട വസ്തുതകളും സത്യവുമാണ്‌. മാരിയോയുടെ പേജിൽ ആ വീഡിയോ കുറെ പേർ ചേർ ചെയ്തപ്പോൾ പ്രവാസി ശബ്ദം കോളം വെബ്ബിൽ മാത്രം 4000ത്തിലേറെ ഷേർ വന്നു. ഫേസ്ബുക്കിലും 400ത്തിലധികം ഷേർ വന്നു. ഗൂഗിളിലും ഫേസ്ബുക്കിലുമായി 5 ലക്ഷത്തോളം ആളുകൾ അത് വായിച്ചു. ജനം അറിയേണ്ട കാര്യങ്ങൾ ജനം അറിയട്ടേ .

എന്നാൽ   തന്നെ മുമ്പ് കൊടുത്ത ലേഖനം നീക്കം ചെയ്യാൻ മാരിയോ ജോസഫ് ആവശ്യപ്പെട്ടാൽ ആയതിന്റെ നിർദ്ദേശിക്കുന്ന ഭാഗങ്ങൾ ഞങ്ങൾ നീക്കം ചെയ്യും. മാരിയോയിൽ നിന്നും ഒരു മെസേജ് ലഭിച്ചാൽ വിവാദപമായ എല്ലാ ഭാഗവും  നിരുപാധികം ഉടൻ എടുത്ത് നീക്കും. ഉദ്ദേശ ശുദ്ധിയുള്ള നല്ല മനുഷ്യരുമായി കലഹവും വൈരാഗ്യം ഒരിക്കലും ഇല്ല. മാരിയോയുമായോ, സഭയുമായോ യാതോരു വിദ്വേഷവും പ്രവാസി ശബ്ദത്തിനില്ല. മാരിയോ ചില വസ്തുതകൾ വിളിച്ചു പറഞ്ഞു.  അത് കുറച്ചുകൂടി തെളിച്ചു പറഞ്ഞു, അതാണ്‌ ഉണ്ടായതെന്ന് ലേഖകനും പറയുന്നു. അത്രയും വ്യത്യാസമേയുള്ളു. പ്രവാസി ശബ്ദം സഭയിലേ ക്രിമിനൽ കുറ്റകൃത്യങ്ങളും, നിയമ വിരുദ്ധവും വിശ്വാസ വിരുദ്ധവുമായ കാര്യങ്ങൾ മാത്രമേ ഇന്നുവരെ ചൂണ്ടിക്കാട്ടിയിട്ടുള്ളു. അതിൽ ഉൾപെട്ടവർ പ്രവാസി ശബ്ദത്തിന്റെ ആരോപണങ്ങളും കണ്ടെത്തലും മറികടക്കാൻ സഭയേയും വിശ്വാസികളേയും പരിചയാക്കുകയാണ്‌. ഒരിക്കലും സഭയുടെ പൊതു ലക്ഷ്യത്തിനും, വിശ്വാസത്തിനും എതിരല്ല പ്രവാസി ശബ്ദം. ഇനിയും തെറ്റായ പ്രവണതകളേ എതിർക്കുകയും നല്ല വശങ്ങളേ പ്രോൽസാഹിപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. അതിലേക്കുള്ള എല്ലാ നിർദ്ദേശങ്ങൾക്കും സ്വാഗതം. മാരിയോ ജോസഫിനും ഞങ്ങൾ തെറ്റു ചെയ്താൽ തിരുത്താം

Related posts

ജീവിതത്തിലെ ഏറ്റവും പ്രീയപ്പെട്ടയാള്‍ക്കുള്ള സമ്മാനമായി ദീപിക 40 കോടിയുടെ ഫ്ലാറ്റ് വാങ്ങി

subeditor

സംസ്ഥാനത്ത് മദ്യത്തിനു വില കുറയും, കുപ്പിക്ക് 30 മുതൽ 100 രൂപവരെ നികുതി കുറച്ചു

subeditor

ആശുപത്രിയില്‍ നിന്ന് ചോരക്കുഞ്ഞിനെ മോഷ്‌ടിച്ച് വളര്‍ത്തിയ സ്‌ത്രീക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശിക്ഷ വിധിച്ചു

subeditor

വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന്റെ കുടുംബത്തിന് ഒരു കോടി രൂപ

subeditor

കെ.ബാബുവിനെതിരെ വീണ്ടും കേസ്

subeditor

ഷെറിൻ തന്നെ, മൃതദേഹം പോലീസ് സ്ഥിരീകരിച്ചു, കുട്ടി ശ്വാസം കിട്ടാതെ മരണത്തിലേക്ക് പോയപ്പോൾ എന്തുകൊണ്ട് നേഴ്സായ സിനി ശ്രദ്ധിച്ചില്ല, ആശുപത്രിയിൽ കൊണ്ടുപോയില്ല?

subeditor

സീറോ മലബാർ സഭ : പ്രവാസികൾ പിരിവെടുത്ത് ഉണ്ടാക്കിയ സ്വത്തുക്കൾ സഭയുടെ കൈയ്യിൽ ഇല്ല, എല്ലാം 7വൈദീകരുടെ ട്രസ്റ്റിനു സ്വന്തം

special correspondent

നഗരത്തിലെ സ്‌കൂളിലും പരിസരത്തും പുള്ളിപ്പുലി വെട്ട

subeditor

ദുൽഖറിനുണ്ടൊരു ആരാധിക

subeditor

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി; ഒപ്പം വേലിയേറ്റവും

ഖത്തർ പ്രവാസികൾക്ക് എം.ഒ.ഐ മുന്നറിയിപ്പ്: പെർമിറ്റ് കാർഡ് എപ്പോഴും കൈവശം സൂക്ഷിക്കുക, കാർഡ് ഇല്ലെങ്കിൽ 10000 റിയാൽ വരെ പിഴ

subeditor

ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള ചലച്ചിത്രം തിയറ്ററുകളില്‍

Sebastian Antony

ശുക്കൂറിനെ കാണാതായിട്ട് 17 വര്‍ഷം; കണ്ണീരുണങ്ങാതെ കുടുംബം കാത്തിരിക്കുന്നു

subeditor

കര്‍ണാടക-തമിഴ്‌നാട് നദീജലത്തര്‍ക്കം; കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാല്‍നടയായി സഞ്ചരിച്ച് പ്രതിശ്രുത വധു

subeditor

മന്ത്രിമാരുടെ ബന്ധുക്കളെ നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു

subeditor

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു

subeditor

സുബ്ഹാനിയിൽ നിന്ന് എൻഐഎയ്ക്കു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

subeditor

പ്രതിഷേധം ഫലം കണ്ടു, മനോജ് എബ്രഹാമും, ശ്രീജിത്തും ശബരിമല ഡ്യൂട്ടിയിൽ നിന്നും തെറിച്ചു

subeditor