Crime

കല്ല്യാണ വസ്ത്രത്തിന്റെ പേരിലുള്ള തര്‍ക്കം; നവ വരനെതിരെ പീഡനത്തിന് കേസ്; യുവാവ് ആദ്യരാത്രിയില്‍ ഒളിവില്‍

പൊന്നാനി : ആദ്യരാത്രിയില്‍ പോലിസിനെ പേടിച്ച് ഒളിവില്‍ പോകേണ്ട് അവസ്ഥ ഒരു മണവാളന്‍ ചെക്കനുണ്ടായാലോ…? അങ്ങിനെയൊരു സാഹചര്യത്തിലൂടെയാണ് പൊന്നാന്നിയിലെ ഈ യുവാവ് കടന്നുപോയത്. വിവാഹ വസ്ത്രം തയ്ച്ചുനല്‍കാന്‍ വൈകിയതിന്റെ പേരില്‍ തയ്യല്‍ക്കാരിക്കുനേരെ അക്രമം നടത്തിയതിനാണ് വരന്‍ കുടുങ്ങിയത്….മണവാളന്റെ സഹോദരനും ബന്ധവും പ്രശ്നത്തിലായി.

“Lucifer”

അതിക്രമം കാണിച്ച് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് വിനയായത്. തയ്യല്‍ കടയിലെ വയനാട് സ്വദേശിനിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.

പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാറയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ടൈലറിങ്ങ് ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്‍കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നല്‍കിയില്ല. തുടര്‍ന്നു മറ്റുവസ്ത്രങ്ങള്‍ സംഘടിപ്പിച്ച് വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയായിരുന്നു. മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയും ചെയ്തു.

2 ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും അല്ലെങ്കില്‍ തയ്യല്‍ കടയില്‍ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങള്‍ തിരിച്ചു നല്‍കില്ലെന്നും ഇവര്‍ വാശിപിടിച്ചു. ഇതോടെ തങ്ങളുടെ തയ്യല്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരെ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി.

പരാതിക്കാര്‍ സ്റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്‌ഐ ഇരുവരോടും കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ രണ്ടു ലക്ഷം രൂപ തയ്യല്‍ കടക്കാര്‍ക്കു ഇങ്ങോട്ടു നല്‍കണമെന്നായതോടെ കാര്യങ്ങള്‍ പിന്നെയും കൈവിട്ടു പോകുകയായിരുന്നു. അങ്ങനെ സംഭവത്തിലെ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി.

തയ്യല്‍കടയിലെ ജീവനക്കാരി പരാതി പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പ് ചേര്‍ത്തു സഹോദരനും ബന്ധുവിനുമെതിരേ പെരുമ്പടപ്പ് പൊലീസിനു കേസെടുക്കേണ്ടി വന്നത്. അതോടെ യുവാവ് ആദ്യരാത്രിയില്‍ തന്നെ ഒളിവിലായി.

Related posts

പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മുഴുന്‍ പ്രതികളും പിടിയില്‍

subeditor12

ദളിത് യുവാവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ സഹോദരിയെ തീ കൊളുത്തി കൊന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സാക്ഷി മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലം, ചന്ദ്രബോസ് കുടുങ്ങി .

subeditor

സാമൂഹ്യ വിരുദ്ധരിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ജവാനെ തല്ലിക്കൊന്നു.

subeditor

കുമരകത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും പള്‍സര്‍ സുനിയ്ക്ക് ദിലീപിന്റെ ക്വട്ടേഷന്‍

പട്ടാമ്പിയിൽ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ച ഡി.വൈ.എഫ്.എ നേതാവ് മരിച്ചു.

subeditor

വൈദീകന്റെയും കമ്മിറ്റിക്കാരുടേയും അഴിമതി പുറത്തുകൊണ്ടുവന്ന രാഷ്ട്രപതി അവാർഡ് നേടിയ മുൻ പട്ടാളക്കാരനേ കള്ള കേസിൽ ജയിലിൽ അടച്ചു

subeditor

അഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് നാടുവിട്ട 18കാരനും 33കാരിയും പിടിയില്‍

അമ്മയെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ ക്രുദ്ധനായി; ആഭരണങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞ് യുവാവ് ഭാര്യമാരെ കാറില്‍ കയറ്റി പൂട്ടിയ ശേഷം തീയിട്ട് കൊന്നു

ഭർത്താവ്‌ എ.സി വാങ്ങി കൊടുത്തില്ല, സ്വയം തീകൊളുത്തി ഭർത്താവിനേ കെട്ടിപിടിച്ച യുവതിയെ കുത്തികൊന്നു

subeditor

കുടുംബത്തിന്റെ അഭിമാനം കാക്കാൻ വേണ്ടി പൂർണ ഗർഭിണിയയേയും ഭർത്താവിനേയും മൃഗീയമായി കൊലപ്പെടുത്തി

subeditor

മക്കളേയും മാതാപിതാക്കളേയും കൊന്നുതള്ളിയ സൗമ്യയെ നാട്ടുകാര്‍ വരവേറ്റത് കൂക്കുവിളിയുമായി; വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; നാലുദിവസം കൂടി കസ്റ്റഡിയില്‍