മതം തീർത്ത വേലിക്കെട്ട് മറികടന്ന് കോൺഗ്രസ് ഓഫീസിൽ വിവാഹം

മതങ്ങള്‍ തീര്‍ത്ത വേലിക്കെട്ട് മറികടന്ന് രണ്ട് പേരുടെ ഒന്നാവല്‍. അങ്ങനെയൊന്നിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു.

അഡ്വ.അലി അമ്പ്രുവും, അഡ്വ.അശ്വതിയും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അലി. അശ്വതി കെഎസ് യു പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം ലോ കോളെജ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ലോ കോളെജിലെ കെഎസ് യു പ്രവര്‍ത്തന കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്.

Loading...