23കാരിയുടെ ചിത്രം കാട്ടി 30കാരനുമായി വിവാഹം ഉറപ്പിച്ചത് ഈ ചേട്ടത്തിയാണ്

കുമരകം: മറ്റൊരു യുവതിയുടെ ചിത്രം കാട്ടി 30കാരനായ യുവാവുമായി ഒരു സ്ത്രീ വിവാഹം ഉറപ്പിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. 23കാരിയുടെ ചിത്രം കാണിച്ച് 30കാരനുമായി വിവാഹം ഉറപ്പിച്ചത് 43കാരിയായ റെജിമോള്‍ ആയിരുന്നു. ഇവര്‍ക്ക് എതിരെ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കേസുകള്‍ ആണ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെജിമോള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഫോണിലൂടെ യുവാവിന്റെ ശബ്ദം ഇഷ്ടപ്പെട്ടതാണ് ബന്ധം തുടരാന്‍ കാരണം ആയതെന്ന് റെജിമോള്‍ മൊഴി നല്‍കി. എന്നാല്‍ യുവതിയുടെ ചിത്രം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി എന്തിനാണ് വിവാഹം ഉറപ്പിച്ചത് എന്ന് റെജിമോള്‍ വ്യക്തമാക്കിയിട്ടില്ല. വാട്സാപില്‍ ഇട്ട ചിത്രത്തിലെ പെണ്‍കുട്ടി എന്ന വ്യാജേന റെജിമോള്‍ യുവാവുമായി ഫോണ്‍ വിളി നടത്തുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടു. സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു. വാട്സാപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം തുടര്‍ന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. റെജിമോള്‍ വിവാഹിതയാണ്. ആറ് മാസമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. തുടര്‍ച്ചയായി ഫോണ്‍ ചെയ്ത് വരികയായിരുന്നു ഇരുവരും. ഒടുവില്‍ വിവാഹിതരാകാന്‍ ഇരുവരും നിശ്ചയിച്ചു. തുടര്‍ന്ന് നാളെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് റെജിമോള്‍.

Loading...

അയല്‍വാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ ആലോചനയിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി.

പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരു കൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍ കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി. 16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു.

എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍ പോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

തന്റെ ഫോട്ടോ കാണിച്ച് താനറിയാതെ തന്നെ പ്രണയിച്ച വിഗേഷിനോട് സോറി എന്നു പറയാനല്ലാതെ പെണ്‍കുട്ടിക്കും ഒന്നും ആകില്ലായിരുന്നു. ഏതായാലും പെണ്‍കുട്ടി അറിയാതെ ഈ പെണ്‍കുട്ടിയെ വിഗേഷ് പ്രണയിക്കുകയും വിവാഹം തന്നെ നിശചിയിക്കുകയും ചെയ്തത് എല്ലാം ഒരു സിനിമാ കഥ പോലെ തന്നെ എന്നു പറയാം.16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമായി നൂറു കണക്കിനാളുകളേയാണ് കല്യാണത്തിനു ക്ഷണിച്ചതും. ഒന്നും അറിയാത്ത പെണ്‍കുട്ടിയുടെ ചിത്രം സഹിതം അടിച്ച് കല്യാണ കുറിയും വിതരണം ചെയ്തിരുന്നു. ഏതായാലും ഇത്തരത്തില്‍ പെണ്‍കുട്ടികളേ പോലും നേരില്‍ കാണാതെ നടത്തുന്ന എല്ലാ വിവാഹ ഉറപ്പിക്കലും, ഗള്‍ഫിലിരുന്ന് നാട്ടിലിരിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്ന യുവാക്കളും ഇത് ഒരു മുന്നറിയിപ്പായി എടുക്കു