മണവാളനും മണവാട്ടിക്കും കാര്‍ നിഷേധിച്ച് കൂട്ടുകാര്‍; ഇരുവരേയും കയറ്റി വിട്ടത് സ്വകാര്യ ബസില്‍

മണവാളനും മണവാട്ടിക്കും കാര്‍ നിഷേധിച്ച് പണി കൊടുത്ത് കൂട്ടുകാര്‍. ആദ്യ യാത്രയിൽ ഇരുവരേയും കയറ്റി വിട്ടത് സ്വകാര്യ ബസില്‍.

വരനും വധുവും ബസിലാണ് യാത്ര ചെയ്യുതിന്റെ വീഡിയോ വൈറലാകുകയാണ് വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്.

Loading...

മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം.

ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. തിരുവനന്തപുരത്ത് നിന്നാണ് ഈ കല്യാണ കാഴ്ചയെന്നാണ് സ്ഥിരീകരിക്കാനാവാത്ത വിവരം.