വിവാഹിതനായ കാര്യം മറച്ച് വെച്ച് കാമുകിയുമായി ബൈക്കില്‍ കറങ്ങി, അപകടം സംഭവിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു, ബ്രേക്കപ്പ്, കരച്ചില്‍, ബഹളം, ഞെട്ടിക്കുന്ന സംഭവം തൊടുപുഴയില്‍

വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് പ്രേമിക്കാനിറങ്ങിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി. കാമുകിയുമായി കറങ്ങുന്നതിനിടെ അപകടമുണ്ടായതാണ് യുവാവിന്റെ കള്ളത്തരം പൊളിയാന്‍ കാരണമായത്. തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനീയറിങ് കോളജിന് സമീപമാണ് കളമശേരി സ്വദേശിയും വടക്കന്‍ പറവൂര്‍ സ്വദേശിനിയും അപകടത്തില്‍ പെട്ടത്. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പൊലീസ് ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെയാണ് കാമുകന്റെ കള്ളത്തരം കാമുകി അറിയുന്നത്. കാമുകന്റെ ഭാര്യ എത്തിയതോടെയാണ് സത്യം പുറത്തായത്. ഇരുപത്തിനാലുകാരിയെ കാമുകന്‍ വാഗമണ്ണിലേക്ക് കൊണ്ടു പോയത് ഉടന്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ്. കാമുകന്‍ വിവാഹിതനെന്ന് അറിഞ്ഞ് കരഞ്ഞ് തളര്‍ന്ന യുവതിയെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും ആയില്ല. ഇതോടെ യുവതിയുടെ ബന്ധുക്കളേയും വിളിച്ചു വരുത്തി. വൈകിട്ട് അമ്മയും ബന്ധുക്കളും എത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടു പോയി.

Loading...

യുവാവിന്റെ കൂടുതല്‍ ബന്ധുക്കളും ആശുപത്രിയില്‍ എത്തി. മുട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഇയാളെയും നാട്ടിലേക്ക് കൊണ്ടു പോയി. കാലിന് സാരമായി പരുക്കേറ്റ യുവാവിനെ കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ കാലിനും പരുക്കുണ്ട്. കമിതാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും കാഞ്ഞാര്‍ സ്വദേശികളുമായ അമല്‍.പി.സുകുമാരന്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ഇടിച്ചത്. ഇവര്‍ക്കും നിസാര പരുക്കുകളാണുള്ളത്.