International Top Stories

ക്ലാസ് മുറി അടച്ചിട്ട് വിദ്യാര്‍ത്ഥിയെ ലൈംഗികമായി അതിക്രമിച്ചു, നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു, വിവാഹിതയായ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ക്ലാസ് മുറി പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി അതിക്രമിച്ച അധ്യാപികയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം ഉണ്ടായത്. വിവാഹിതയായ 33 വയസ്സുള്ള അധ്യാപിക ജസ്റ്റിന്‍ നെല്‍സണിനാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചത്. വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്‌ന ദൃശ്യങ്ങളും അധ്യാപിക അയച്ച് കൊടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്.

ക്ലാസ് മുറിയുടെ വാതില്‍ അടച്ച ശേഷം തന്നെ അധ്യാപിക ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. നെല്‍സന്റെ ഭര്‍ത്താവും ഇതേ സ്‌കൂളില്‍ തന്നെ അധ്യാപകനായി ജോലി ചെയ്യുകയാണ്. ഇപ്പോള്‍ വിവാഹ മോചിതരായി. വിദ്യാര്‍ത്ഥിക്ക് 13 വയസുള്ളപ്പോഴാണ് നെല്‍സന്‍ കുട്ടിയുമായി അടുക്കുന്നത്. കുട്ടിക്കൊപ്പം ഇരുന്നാണ് പലപ്പോഴും അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്. കുട്ടിക്ക് പണം കൊടുക്കുകയും വിനോദയാത്രകള്‍ക്ക് അധ്യാപിക കൊണ്ടുപോവുകയും ചെയ്തിരുന്നു.

ക്ലാസ് മുറി അകത്തുനിന്ന് അടച്ചിട്ട ശേഷം വിദ്യാര്‍ത്ഥിക്ക് ഒപ്പമിരുന്നാണ് അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഈ സമയം മറ്റ് വിദ്യാര്‍ത്ഥികളോട് ഭക്ഷണം കഴിക്കുന്ന പ്രത്യേക മുറിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ അധ്യാപിക നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തന്റെ സമ്മതമില്ലാതെ തന്നെ ലൈംഗികമായി അധ്യാപിക അതിക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞത്.

കാലിഫോര്‍ണിയ ഫ്രെസ്‌നോയിലെ ടെന്യ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് നെല്‍സണ്‍. തന്റെ നഗ്‌നദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് അധ്യാപിക സ്‌കൂള്‍ വിട്ടത്. വളരെ പാവമായ അധ്യാപികയായിരുന്നു നെല്‍സണ്‍ എന്നാണ് സ്‌കൂളിലുള്ളവര്‍ക്ക് പറയാനുള്ളത്. കുട്ടികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും അവര്‍ അധ്യാപികയുമായി സംസാരിക്കാറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്ലാസ് മുറിയില്‍ 13കാരന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഒരു വര്‍ഷം ശിക്ഷയാണ് അധ്യാപികയായ നെല്‍സണ് ലഭിച്ചിരിക്കുന്നത്. താന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി നെല്‍സണ്‍ കോടതിയില്‍ പറഞ്ഞു. കുടുംബത്തോടും വിദ്യാര്‍ത്ഥികളോടും ഭര്‍ത്താവിനോടും നെല്‍സണ്‍ ക്ഷമചോദിച്ചു.

Related posts

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതായി ഇടവേള ബാബു

subeditor6

ആശ്വാസം… ഫലം നെഗറ്റീവ്: മലപ്പുറം സ്വദേശിയുടേത് കോംഗോ പനിയല്ല

subeditor5

കളക്ടര്‍ക്കുള്ള തെറി മുഴുവന്‍ വാങ്ങിക്കൂട്ടിയത് അനുപമ പരമേശ്വരന്‍, ഇപ്പേഴും പൊങ്കാല

subeditor10

ബോക്‌സിങ് ചാമ്പ്യന്‍ ഫ്ലോയ്ഡ് മേവെതറിനെതിരെ മുന്‍ കാമുകിയുടെ വ്യവഹാര കേസ്

subeditor

ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സജീവ രാഷ്ട്രീയത്തിലേക്ക്; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കരുത്തു തെളിയിച്ച എന്‍.പി.പിയുടെ കേരളഘടകം രൂപീകരിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് സൂചന

ഹമീദ് അന്‍സാരിയുടെ അരക്ഷിതാവസ്ഥ പരാമര്‍ശത്തെ തള്ളി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

താനൊരു യഥാര്‍ത്ഥ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് മന്ത്രി സുനില്‍ കുമാര്‍; അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന ബൈക്ക് യാത്രികന്റൈ ജീവന്‍ രക്ഷിച്ച് മന്ത്രി

subeditor10

വെള്ളപള്ളി വിരുദ്ധരെ സംഘടിപ്പിക്കാൻ സി.പി.എം

subeditor

പോലീസുകാർ മൃതദേഹത്തിന്റെ കഴുത്തിൽ കയർകെട്ടി വലിച്ചത് വിവാദമായി

subeditor

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സ്വസ്ഥമായി തപസ്സിരിക്കാന്‍ പോയത് കടുവാസങ്കേതത്തിന്റെ ഉള്‍ക്കാട്ടിലേക്ക് ; മരത്തണലില്‍ ബുദ്ധസന്യാസി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

subeditor5

നേപ്പാളിലുണ്ടായ ഭൂകമ്പം എവറസ്റ്റിനെയും ബാധിച്ചു; ഉയരം കുറഞ്ഞു

subeditor