അവിവാഹിതയെന്ന് പറഞ്ഞ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി, ഒടുവില്‍ മുട്ടന്‍ പണികിട്ടി

ചേലക്കര: രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ഒടുവില്‍ പോലീസ് പിടിയിലായി. ബാലനീതി നിയമപ്രകാരം യുവതിക്കെതിരെ കേസ് എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി യുവതിയെ റിമാന്‍ഡ് ചെയ്തു. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയാണ് രണ്ട് കുട്ടികളെയും മനോജിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്.

പത്തും ഏഴും വയസ് പ്രായമുള്ള മക്കളുടെ അമ്മയായ ഷീജ കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം പോയത്. പേര് വിസ്മയ എന്നാണെന്നും അവിവാഹിതയാണെന്നുമാണ് കാമുകനെ ധരിപ്പിച്ചത്. തന്റെ വിവാഹം വീട്ടുകാര്‍ വേറേ ആളുമായി ഉറപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാമുകനോടൊപ്പം ഒരാഴ്ച മുമ്പ് നാടുവിട്ടത്. ഷീജയെ കാണാത്തതിനാല്‍ ഭര്‍ത്തൃവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ കണ്ടെത്തിയത്.