ചേട്ടന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ സലീമിക്കയുടെ ഒപ്പം പോവുകയാണ് ‘, പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച യുവതിക്ക് സംഭവിച്ചത്

ഒളിച്ചോട്ടം കേരളത്തില്‍ ഇപ്പോള്‍ ഒരു നിത്യ സംഭവം ആയിരിക്കുകയാണ്. വിവാഹിതര്‍ ആകാത്തവര്‍ക്ക് പുറമെ വിവാഹം കഴിഞ്ഞവരും മക്കള്‍ ഉള്ളവരും ഒക്കെ കമിതാക്കള്‍ക്ക് ഒപ്പം മുങ്ങുന്നത് ഒരു നിത്യ സംഭവം ആയിരിക്കുകയാണ്. അതില്‍ പുരുഷന്മാരെന്നോ സ്ത്രീകളെന്നോ ഉള്ള വ്യത്യാസം ഇല്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് കുളത്തൂപ്പുഴയില്‍ നടന്നത്. പ്രവാസിയായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് ഒപ്പം പോയ യുവതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു യുവതി പപോയത്. 25 വയസ് മാത്രമാണ് യുവതിക്ക് പ്രായം. ഭര്‍ത്താവിന്റെ പരാതിയില്‍ കുളത്തൂപ്പുഴ പോലീസാണ് യുവതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രേരണ കുറ്റത്തിന് കാമുകന് എതിരെയും കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ എത്തിയപ്പോള്‍ വീട്ടിലെ കഷ്ടപ്പാടുകള്‍ പറഞ്ഞതോടെ ഭാര്യയും മക്കളുമായി ഇദ്ദേഹം വാടക വീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ഇദ്ദേഹം വിദേശത്തേക്ക് മടങ്ങി. വാടകയ്ക്ക് എടുത്ത വീടിന്റെ എതിര്‍ വശത്തായി കോഴി ഇറച്ചിയുടെ വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരു കടയുണ്ടായിരുന്നു. കട ഉടമയായ 32 കാരമന്‍ സലീമുമായി യുവതി പ്രണയത്തിലായി. ഒരിക്കല്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും ബന്ധം തുടരുകയായിരുന്നു.

Loading...

അതേസമയം ചിലര്‍ വിദേശത്തുള്ള ഭര്‍ത്താവിന് യുവതിയും സലീമുമായുള്ള ബന്ധം അറിയിച്ചെങ്കിലും അദ്ദേഹം സൗഹൃദമായിരിക്കും എന്ന് കരുതി. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അപ്രതീക്ഷിതമായി യുവതി ഭര്‍ത്താവിന് വീഡിയോകാള്‍ ചെയ്ത് താന്‍ സലീമിനൊപ്പം പോകുകയാണെന്ന് പറയുകയായിരുന്നു. ‘ചേട്ടന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ സലീമിക്കയുടെ ഒപ്പം പോവുകയാണ് ‘. ഭര്‍ത്താവ് പലതവണ തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഒഫ് ആയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്തായിരുന്നു യുവതി പോയത്. ഇവര്‍ നേരെ പോയത് റോസ് മലയിലേക്കാണ്, അവിടെ രാത്രി തങ്ങിയ ശേഷമാണ് സുരക്ഷിതമല്ലെന്ന തോന്നലില്‍ ആലപ്പുഴയിലേക്ക് പോയി.

കുളത്തൂപ്പുഴയിലെ കട നിറുത്തിയതിന് നേരത്തേ നല്‍കിയ ഡെപ്പോസിറ്റ് തുക സലീമിന് തിരികെ ലഭിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് കിട്ടിയ ഈ തുകയും കൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. കാറും മറ്റ് ജീവിത സാഹചര്യങ്ങളും ഉണ്ടെങ്കിലും വലിയ സാമ്പത്തിക ബാദ്ധ്യതകളും സലീമിനുണ്ട്. സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം ആറര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇതെല്ലാം കാമുകിയോട് മറച്ചുവച്ചായിരുന്നു ഒളിച്ചോട്ടം. യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ പിതാവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ആഡംബര റിസോര്‍ട്ടില്‍ ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചത്. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും കുളത്തൂപ്പുഴ സ്റ്റേഷനിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തി മക്കളെ ഏറ്റെടുത്തു