ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയ്ക്ക് പറ്റിയത് ഒന്നൊന്നര അക്കിടി

ര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതി അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൈയ്യില്‍ കരുതിയരുന്നു. എന്നാല്‍ ഈ ആഭരണങ്ങള്‍ കാമുകന്‍ തട്ടിയെടുക്കുകയായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന് അമ്മയുമാണ് യുവതി. കാമുകന്‍ യുവതിയെ പരിചയപ്പെടുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയായിരുന്നു.

താന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് യുവാവ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാമെന്നും പുതിയ ജീവിതം തുടങ്ങാനായി ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇത് പ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീടുവിടുകയായിരുന്നു.

Loading...

പല സ്ഥലങ്ങളിലും ഇരുവരും ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്‌നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കണ്ടെത്തി. കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്. ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് ഒരുമിച്ച്‌ ജീവിക്കണമെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതുപ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്‌, ആഭരണങ്ങളെടുത്ത് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു.

അനന്തപൂരിനടുത്തുള്ള ബസ്സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം കാലിയാക്കുകയായിരുന്നു.

യുവതി ഏറെ നേരം ബസ്സ്റ്റാന്‍ഡില്‍ കാത്തിരുന്നെങ്കിലും യുവാവ് മടങ്ങി വന്നില്ല. രാത്രി പത്തുമണിയ്ക്ക് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് യുവതിയെ കണ്ടെത്തി.കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ യുവാവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്