ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് പറഞ്ഞ ശേഷം മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി, ഒടുവില്‍ സംഭവിച്ചത്

കുളത്തൂപ്പുഴ: വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടെങ്കിലും ഇപ്പോളും പ്രണയവും കമിതാവിന് ഒപ്പം മുങ്ങുന്നവരും കുറവല്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ കുളത്തൂപ്പുഴയില്‍ നിന്നും പുറത്തെത്തിയിരിക്കുന്നത്. പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച ശേഷം മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു. ഒന്നരയും അഞ്ചും വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി പോയത്. താന്‍ കാമുകനൊപ്പം പോകുന്നു എന്ന് യുവതി ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു.

മക്കള്‍ക്കൊപ്പം കുളത്തൂര്‍ ജംഗ്ഷനില്‍ വാടക വീട്ടില്‍ കഴിയവേയാണ് കുളത്തൂപ്പുഴയില്‍ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി യുവതി പ്രണയത്തില്‍ ഒകുന്നത്. പലപ്പോഴും ഇയാളും ആയുള്ള രഹസ്യ ബന്ധം ബന്ധുക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ യുവതി ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

Loading...

അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു. ഭര്‍ത്താവ് യുവതിക്ക് എതിരെ പരാതി നല്‍കി. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ യുവതിയെയും കാമുകനെയും തന്ത്രപൂര്‍വം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

അതേസമയം മറ്റൊരു സംഭവത്തില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളച്ചോടി. ഇരുവരെയും പോലീസ് പിടി കൂടി. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ് എന്ന 31 കാരനും, വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ എന്ന 23 കാറിയും ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഇറങ്ങി പോയത്.

ലിസയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ച് ലിസയെയും കാമുകന് ജിനീഷിനെയും പോലീസ് പിടികൂടി.

മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായി ജോളി ചെയ്തത് വരിക ആയിരുന്നു ലിസ. ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് ലിസ യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേ സമയം സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും യുവാവും പോലീസ് പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് മക്കളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇവരെ ചെന്നൈയില്‍ നിന്നും മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരും മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്, എരുമേലി, റാന്നി എന്നിവിടങ്ങളില്‍ കമിതാക്കള്‍ ഒളിവില്‍ കിഞ്ഞു. ഇതിനിടെ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ദിലീപ് കുമാറാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു കുട്ടികളുടെ അച്ഛനാണ് ശബരി. ഇയാള്‍ ബുധനൂരിലെ ഓട്ടോ ഡ്രൈവറാണ്. അര്‍ച്ചനയ്ക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശബരിക്കെതിരെയും ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും യുവാവും പോലീസ് പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് മക്കളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇവരെ ചെന്നൈയില്‍ നിന്നും മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.