വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കാമുകി കാമുകനോടൊപ്പം പോയി

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കാമുകി കാമുകനോടൊപ്പം പോയി. പ്രവാസിയെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി സമ്മതിച്ചത് സ്വര്‍ണ്ണവുമായി കാമുകനോടൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് പൊലീസിനോട് തുറന്നു പറഞ്ഞു. പട്ടാമ്പി സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാനായിരുന്നു പെണ്‍കുട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്.

നേരത്തെ ഉല്ലാസ യാത്രയ്ക്കിടെ ട്രെയിനില്‍ വച്ച് കാമുകനെ മാല ചാര്‍ത്തിയിരുന്നതായി യുവതി പറഞ്ഞു. ഇതിന്റെ വീഡിയോ, വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെ കാമുകന്‍ വരന്റെ മൊബൈലിലേക്ക് അയച്ചു കൊടുത്തു. വിവാഹം നിശ്ചയിച്ചതിനു ശേഷം വരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലായിരുന്നു കാമുകനുമായി യുവതി നിരന്തരം സംസാരിച്ചിരുന്നത്.

വിവാഹം ആര്‍ഭാടമായി നടത്തിയതിനാല്‍ വരന്റെ വീട്ടുകാര്‍ക്ക് വന്‍ തുക ചെലവായി. ഇത് വധുവിന്റെ വീട്ടുകാരില്‍ നിന്ന് ഈടാക്കാനാകുമോ എന്ന ആലോചനയിലാണ് വരന്റെ വീട്ടുകാര്‍. കാമുകനുമായി ആലോചിച്ചു തന്നെയാണ് യുവതി വിവാഹിതയാകാനും പിന്നീട് ഒളിച്ചോടാനുമുള്ള പദ്ധതി തയാറാക്കിയത്.