മരണാവസ്ഥയിൽ ആയ കുടുംബത്തിനായി പിരിച്ച 40 ലക്ഷം രൂപ മലയാളി പള്ളിക്കാർ അടിച്ചുമാറ്റി, കണ്ണില്ലാത്ത ക്രൂരത

വിഷബാധ ഉള്ള ഭക്ഷണം കഴിച്ച് മരണാവസ്ഥയിലായ കുടുംബത്തിനായി പിരിവെടുത്ത പണം അടിച്ചുമാറ്റിയ ഇവർ ക്രിസ്തുവിന്റെ ആളുകളോ? പ്രവാസി സമൂഹത്തിന്‌ നാണക്കേടുണ്ടാക്കി  സംഭവം ന്യൂസ് ലാന്റിൽ. മാർ തോമാ സഭ ന്യൂസ് ലാന്റിൽ മലയാളികളിൽ നിന്നും പിരിച്ച 40 ലക്ഷത്തോളം തിരിമറി നടത്തിയത് ഇംഗ്ളീഷ് പത്രങ്ങളിൽ വാർത്തയായി. മലയാളികൾക്കും ഇന്ത്യക്കാർക്കും മറുനാട്ടിൽ അപമാനമായി. വിഷബാധയുള്ള പന്നിയിറച്ചി കഴിച്ച് ആഴ്ച്ചകളോളം അബോധാവസ്ഥയിൽ ന്യൂസ് ലാന്റിൽ കഴിഞ്ഞ മലയാളി കുടുംബത്തിനു കേരളത്തിലേ മാർതോമാ പള്ളിയാണ്‌ പിരിവെടുത്തത്. ന്യൂസ് ലാന്റിലേ പ്രവാസി മലയാളികളിൽ നിന്നും പിരിച്ച  102764 ഡോളര്‍ (ഏകദേശം 69 ലക്ഷം രൂപ) തുകയില്‍ 60,000 ഡോളര്‍ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ പള്ളിക്കാർ അടിച്ചു മാറ്റി. കാരണം പ്രതീക്ഷിച്ചതിലും കൂടുതൽ പിരിവു കിട്ടിയെന്നും പ്രതീക്ഷിച്ച പിരിവ് കുടുംബത്തിനു കൊടുത്തു എന്നും അപ്രതീക്ഷിതമായി കിട്ടിയ തുക പള്ളിക്ക് മുതൽ കൂട്ട് ആക്കിയെന്നും വിശദീകരണം. മരണാവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി മലയാളികളിൽ നിന്നും കൈപറ്റിയ പണം ആണ്‌ ഇത്തരത്തിൽ പള്ളിക്കാർ സ്വന്തമായി കൈക്കലാക്കിയത്./ പ്രവാസി ശബ്ദം എക്സ്ക്ളൂസീവ്

നൂസ്ലാന്റിൽ ഭക്ഷ്യ വിഷബാധ ഏറ്റ കുടുംബം. ഇവർക്ക് പിരിച്ച പണമാണ്‌ മലയാളി പള്ളിക്കാർ കൊടുക്കാതിരിക്കുന്നത്.

Loading...

ഷിബു കൊച്ചുമ്മന്‍ (36), അദ്ദേഹത്തിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (65), ഭാര്യ സുബി ബാബു (34) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാട്ടുപന്നിയിറച്ചി കഴിച്ച ഇവര്‍ക്ക് പിന്നീട് ഛര്‍ദ്ദിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.പിന്നീട് ആഴ്ചകളോളം ഇവര്‍ അബോധാവസ്ഥയിലായിരുന്നു. എങ്ങനെയാണ് ഇവരുടെ ഭക്ഷണത്തില്‍ വിഷാശം ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. തുടര്‍ന്ന് പള്ളിയുടെ നേതൃത്വത്തില്‍ ഇവരുടെ ചികിത്സക്കായി ഏകദേശം 102764 ഡോളര്‍ തുക സ്വരൂപിക്കുകയായിരുന്നു. പിന്നീട് ഏകദേശം 42000 ഡോളര്‍ തുക (ഏകദേശം 28 ലക്ഷം രൂപ)  മാത്രം ഇവര്‍ക്ക് നല്‍കുകയും ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

സംഭവം ഇപ്പോൾ യൂറോപ്പിലും, ഓസ്ട്രേലിയയിലും, ആകമാനം ചർച്ചയായി. ചർച്ചയാക്കിയത് പ്രവാസി ശബ്ദം അല്ല. ഇംഗ്ളീഷ് പത്രങ്ങൾ. ഇന്ത്യൻ പള്ളിക്ക് പണം ആർത്തി, പള്ളിക്കാർ ജനങ്ങൾ നല്കിയ സംഭാവന മോഷ്ടിച്ചു, വിഷബാധ ഏറ്റ കുടുംബത്തിനു ജനം നല്കിയ പണം ഇന്ത്യൻ പള്ളിക്കാർ ന്യൂസ് ലാന്റിൽ കൈക്കലാക്കി..എന്നിങ്ങനെ കേട്ടാൽ അറയ്ക്കുന്ന വാർത്ത്കൾ ആണ്‌ ഇംഗ്ളീഷ് പത്രങ്ങളിൽ. പ്രവാസി ഇന്ത്യക്കാരേ ആകമാനം നാണക്കേടിൽ ആക്കിയത് മാർ തോമാ സഭയുടെ പണ കൊതി തന്നെ. കേരളത്തിൽ നിന്നും വന്ന് മലയാളികളായ പ്രവാസികളിൽ ന്യൂസ്ലാന്റിൽ പ്രവർത്തനം നടത്തുന്ന വൈദീകരാണ്‌ പണം വകമാറ്റിയതിനു പിന്നിൽ.

വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബത്തെ സഹായിക്കുവാന്‍ പിരിച്ച ഫണ്ട് തുകയില്‍ ഭൂരിഭാഗവും കുടുംബത്തിന് നല്‍കാത്ത പള്ളി അധികാരികളുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടുന്നു.ന്യൂസിലാന്‍ഡിലെ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയാണ് പിരിച്ചെടുത്ത 102764 ഡോളര്‍ (ഏകദേശം 69 ലക്ഷം രൂപ) തുകയില്‍ 60,000 ഡോളര്‍ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ വെച്ചിരിക്കുക്കുകയാണ്‌. ഭക്ഷണത്തിലെ വിഷാംശം ഉള്ളില്‍ചെന്നാണ് മലയാളികുടുംബത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കത്തോലിക്കരായ മലയാളികൾ എവിടെ പോയാലും അവിടെയെല്ലാം കേരളത്തിലേ പള്ളിക്കാർ പെട്ടിയും തൂക്കി വരും. പണം വാങ്ങാനും മതത്തിന്റെ പേരിൽ നേർച്ച വാങ്ങാനും. ഇത്തരത്തിൽ ഇപ്പോൾ മലയാളികൾക്ക് ആകമാനം നാണക്കേടായി മാറി ന്യൂസ് ലാന്റ് സഭവം. പണം..പണം എന്ന ചിന്ത മാത്രമാണിവർ എന്നും ഇംഗ്ളീഷ് മാധ്യമങ്ങൾ പറയുന്നു. ഇന്ത്യൻ ചർച്ചുകൾക്ക് എന്ത് പറ്റി എന്നും പണം എന്തിനു മോഷ്ടിക്കുന്നു എന്നും മാധ്യമങ്ങൾ. ഇന്ത്യക്കാരായ പ്രവാസികൾ ആകെ മാനം നാണം കെടുകയാണ്‌ ഇത്തരം വൈദീകരുടെ ചെയ്തികൾ മൂലം.

പള്ളി വികാരിക്ക് മുമ്പായി തങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച ബാക്കി 60,224 ഡോളര്‍ തരണമെന്ന് പലതവണ അപേക്ഷിച്ചിരുന്നതാണെന്നും കുടുംബാംഗമായ ജോജി വര്‍ഗീസ് പറയുന്നു. മാത്രമല്ല തങ്ങള്‍ അപേക്ഷ തുടര്‍ന്നപ്പോള്‍ ഭീക്ഷണിപ്പെടുത്തിയതായും വര്‍ഗീസ് പറയുന്നു.സംഭവത്തിനു ശേഷം കുടുംബാംഗങ്ങള്‍ പരിപൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജോലി ചെയ്യുവാനും സാധിക്കുന്നില്ല.