അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ സന്ദര്‍ശനം നടത്തി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയില്‍, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി സന്ദര്‍ശിക്കുകയും വിശുദ്ധകുര്‍ബ്ബാന ശുശ്രൂഷ അര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇടവകയില്‍ മൂന്നാമത്തെ സന്ദര്‍ശനംനടത്തുന്ന തിരുമേനി തന്റെ പ്രസംഗത്തില്‍ യേശുവിന്റെ ക്രൂരമരണത്തിന് സാക്ഷ്യം വഹിച്ച ശതാധിപന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ‘ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം’ എന്നു പറഞ്ഞ ഈ ശതാധിപനാണ് ക്രിസ്തുവിനെ സാക്ഷിച്ച ആദ്യ വ്യക്തി എന്നും തിരുമേനി പറഞ്ഞു.

Loading...

യേശുക്രിസ്തുവിന്റെ ജനനം മുതല്‍ ഉള്ള സംഭവങ്ങളും സാക്ഷ്യങ്ങളും പരിശോധിച്ചാല്‍ അവന്‍ യഹൂദന്മാരുടെ രാജാവെന്നും ദൈവപുത്രനെന്നും വേദപുസ്തകത്തില്‍ അങ്ങോളമിങ്ങോളം പ്രതിപാദിച്ചിട്ടുണ്ട്. യേശുവിന്റെ ജനനസമയത്ത് വിദ്വാന്മാര്‍ ഹെരോദാവിന്റെ കൊട്ടാരത്തിലെത്തി ‘യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ എന്ന് ചോദിക്കുന്നു. യോര്‍ദാനില്‍ യോഹന്നാന്‍ സ്‌നാപകനില്‍ നിന്നും സ്‌നാനം ഏല്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു. ‘നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് കേട്ട ശബ്ദവും, മരുഭൂമിയില്‍ നാല്പതു ദിവസത്തെ ഉപവാസം കഴിഞ്ഞു വരുമ്പോള്‍ സാത്താന്‍ പരീക്ഷിക്കുവാനായി ചോദിക്കുന്നതും മറ്റൊന്നല്ല. ‘നീ ദൈവപുത്രനെങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരാന്‍ പറയുക’ അതുപോലെ ‘നീ ദൈവപുത്രനെങ്കില്‍ ഗോപുരമുകളില്‍ നിന്നും താഴോട്ടു ചാടുക’ എന്ന് എഴുതിയിരിക്കുന്നതും യേശുക്രിസ്തു ദൈവപുത്രന്‍ എന്നുള്ളതിന്റെ സാക്ഷ്യമാണ്.

ഒരിക്കല്‍ യേശു ശിഷ്യന്മാരോട് ചോദിക്കുന്നു നിങ്ങളോ എന്നെ ആര്‍ എന്ന് പറയുന്നു. എന്ന് അതിന് ശീമോന്‍ പത്രോസ് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു.

ആ ശതാധിപനെപ്പോലെ പത്രോസിനെപ്പോലെ നമുക്കു ദൈവത്തെ സാക്ഷിക്കുവാന്‍ സാധിക്കുന്നുണ്ടോ? നാം ഈ സത്യം അനുഭവിക്കുകയും വരും തലമുറക്ക് ഈ വിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ നമുക്കാകുന്നുണ്ടോയെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു.

ഭൂതകാലത്തിലേക്ക് തിരിച്ചു പോവുകയും വര്‍ത്തമാനകാലത്തില്‍ ജീവിക്കുകയും ഭാവിയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തവനായിരുന്നു ക്രിസ്തുവെന്നും, ക്രൂശു നമുക്ക് നല്‍കുന്നത് പുനഃസൃഷ്ടിയുടെ അനുഭവമാണെന്നും, കര്‍ത്താവ് തന്റെ ഏറ്റവും വിലപ്പെട്ട ജീവന്‍ നമുക്ക് പകിട്ടു തന്നതുപോലെ മറ്റുള്ളവരുടെ നന്മയ്ക്കായി നാമും നമ്മുടെ വിലപ്പെട്ടതിനെ പ്രിയപ്പെട്ടതിനെ പങ്കുവെയ്ക്കുമ്പോള്‍ ക്രിസ്തുവിന്റെ ക്രൂശാരോഹണം ധന്യമായി എന്നും തിരുമേനി ഉത്‌ബോധിപ്പിച്ചു.

ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘Neighbour Mission­{പവര്‍ത്തനങ്ങളെ തിരുമേനി അഭനന്ദിക്കുകയും നമുക്ക് ചുറ്റുമുള്ള സഹോദരങ്ങളെ നമ്മളില്‍ ഒരാളായി കണ്ട് അവരുടെ ഇടയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടവകയായി സേവനമനുഷ്ടിച്ച റവ.ഏബ്രഹാം ഉമ്മന്‍ അച്ചന്റെയും കുടുംബത്തിന്റെയും സ്തുത്യര്‍ഹമായ സേവനത്തെ തിരുമേനി സ്മരിക്കുകയും അച്ചന്റെ പട്ടത്വ ശുശ്രൂഷയില്‍ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെയെന്നും തിരുമേനി ആശംസിക്കുകയും ചെയ്തു.

റവ.ഏബ്രഹാം ഉമ്മന്‍ അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ തന്റെ കഴിഞ്ഞ കാല പട്ടത്വ ശുശ്രൂഷയില്‍ തിരുമേനിയില്‍ നിന്നും ലഭിച്ച സ്‌നേഹത്തിനും, കരുതലിനും അച്ചന്‍ നന്ദികരേറ്റുകയും കഴിഞ്ഞ മൂന്നു വര്‍ഷമായി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും, ഭദ്രാസന ബിഷപ്പായ തിയോഡോഷ്യസ് തിരുമേനിയില്‍ നിന്നും ലഭിച്ച കൈത്താങ്ങലിനും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അച്ചന്‍ തിരുമേനിയോടുള്ള സ്‌നേഹവും, കടപ്പാടും അിറയിച്ചു.

ഇടവക സെക്രട്ടറി തിരുമേനിയെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും തിരുമേനിയില്‍ നിന്നും ലഭിക്കുന്ന നേതൃത്വത്തിനും, കൈത്താങ്ങലിനും എബനേസര്‍ ഇടവകയുടെ പേരിലുള്ള നന്ദിയും, കടപ്പാടും അറിയിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്ന ‘Neighbour Mission­ {പവര്‍ത്തനങ്ങളെക്കുറിച്ചും, ഈ വര്‍ഷം നോമ്പാചരണത്തോടനുബന്ധിച്ചു നടക്കുന്ന ‘Food Bag­ വിതരണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ഇടവകയിലെ ഒട്ടുമുക്കാലും, കുടുംബങ്ങള്‍ ഈ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയില്‍ പങ്കുകൊണ്ടു.
സി.എസ്.ചാക്കോ (ഭദ്രാസന അസംബ്ലി മെമ്പര്‍) അറിയിച്ചതാണിത്.