പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. വെൻ്റിലേറ്റർ സഹായത്തിലും രക്തത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിച്ച് കൊണ്ട് പോകുന്നതിൽ ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരി്കകുന്നത്.
ക്രിട്ടിക്കൽ കെയർ വിദഗ്ദ്ധരും, പൾമനോളജിസ്റ്റുകളും, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരും, കാൻസർ ചികിത്സാ വിദഗ്ദ്ധരും അടങ്ങുന്ന ഒരു സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ആളുകൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടരുതെന്നും, സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
Loading...