യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി മാര്ട്ടിൻ ജോസഫ് പിടിയിൽ

കൊച്ചി: കൊച്ചി ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി മാര്ട്ടിൻ ജോസഫ് പിടിയിലായി. തൃശൂരിലെ മുണ്ടൂര് വനത്തിൽ നിന്നാണ് ഇയാളെപിടികൂടിയത്. പൊലീസ് തിരച്ചിൽ ഊര്ജിതമാക്കിയതിന് പിന്നാലെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ കൊച്ചിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പുലര്ച്ചയോടെയായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസ് വന്നതോടെ മാർട്ടിനെ രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ചവരെയാണ് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. ഇവർ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Loading...