മേരിക്കുട്ടി ഉണ്ടായത് ട്രാൻസ്ജെൻഡറായ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന്!! വെളിപ്പെടുത്തലുമായി ജയസൂര്യ

പുരുഷ പക്ഷ സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയിൽ മികച്ച വിജയം നേടിയിരുന്നു. എന്നാൽ ട്രാൻസ് ജെന്ററുകളുടെ ജീവിതകഥ പറയുന്ന ചിത്രം ഇതുവരെ വെള്ളിത്തിരിയിൽ എത്തിയിട്ടില്ല. മേരിക്കൂട്ടി എന്ന ട്രാൻസ് ജെന്ററായി ജയസൂര്യ എത്തുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിനായുള്ള താരത്തിന്റെ മേക്ക് ഓവർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആണ് പെൺവേഷത്തിലെത്തിയ ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ മേരിക്കുട്ടി ഇവയിൽ നിന്ന് വ്യത്യസ്തമാണെന്നു ജയസൂര്യ തന്നെ പറയുകയാണ്. കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മേരിക്കുട്ടിയെ കുറിച്ചു ജയസൂര്യ പറ‍ഞ്ഞത്.

എല്ലാവരും അത്ഭുതത്തോടെ ആദ്യം അന്വേഷിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. എന്തുകൊണ്ടാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇങ്ങനെയൊരു പ്രമേയവുമായി എത്തിയത്. അതിനുളള മറുപടിയും ജയസൂര്യ തന്നെ പറയുന്നുണ്ട്. ഒരു ട്രാൻസ് ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റിൽ നിന്നാണ് മേരിക്കുട്ടി ജനിക്കുന്നത്രേ.

Loading...

മലയാളത്തിൽ മുൻപ് വന്നിട്ടുള്ള ചാന്തുപൊട്ട്, മായമോഹിനി എന്നീ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഞാൻ മേരിക്കൂട്ടി എന്ന ചിത്രം. സ്ത്രീയുടെ മനസും ശരീരവുമുള്ള വ്യക്തി ശസ്ത്രക്രീയയ്ക്ക് വിധേയമായി മാറുന്നതു. തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമായി സിനിമയുടെ പ്രമേയം. മുൻപ് വന്നിട്ടുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചിന്തകളൽ നിന്ന് തീർത്തും വ്യത്യസ്തയാണ് മേരിക്കൂട്ടിയെന്ന് ജയസൂര്യ വ്യക്തമാക്കുന്നുണ്ട്. വളരെ നാളുകൾക്ക് മുൻപ് കണ്ട ഒരു ട്രാൻസ് ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റിൽ നിന്നാണ് മേരിക്കൂട്ടി ഉണ്ടായത്. ആദ്യം കോമഡി പശ്ചാത്തലത്തിൽ സിനിമ എടുക്കാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് അതു ഉപേക്ഷിക്കുകയായിരുന്നു. സിനിമ കൊണ്ട് ഇവർക്ക് പിന്നീട് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും . ഇവർക്കുള്ള ഒരു സമ്മാനമായി ചിത്രം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.

താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മേരിക്കൂട്ടി. അത് ജയസൂര്യ പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുമുണ്ട്. മേരിക്കൂട്ടിയാകൻ വേണ്ടി കാതുകുത്തുകയും ജിമ്മിൽ പോകുന്നതുവരെ താരം ഉപേക്ഷിച്ചിരുന്നു. കൂടാതെ കഥാപാത്രത്തിനു വേണ്ടി ഒരു ദിവസം മൂന്ന് നേരം മുഖം ഷേവ് ചെയ്തിരുന്നു. മേരിക്കുട്ടിയാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിരവധി ട്രാൻസ് ജെന്റഡർ വ്യക്തികളുമായി നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു

തന്നെ മേരിക്കൂട്ടിയാക്കിയത് ഭാര്യ സരിതയും സഹോദരിയുമാണെന്നും താരം പറ‍ഞ്ഞു., ഭാര്യയുടെ സഹോദരിയുംസാരി ഉടുപ്പിക്കുന്നതും നഖങ്ങൾ പോളിഷ് ചെയ്ത് മിനുക്കുന്നതുമെല്ലാം അവരായിരുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും മേരിക്കൂട്ടി തനിയ്ക്കൊരു പുതിയ അനുഭവമായിരുന്നു. മേരിക്കൂട്ടിയായതിനു ശേഷമാണ് സ്ത്രീകൾ അനുഭവിച്ചിരുന്ന പല ബുദ്ധിമുട്ടും മനസിലാക്കിയതെന്നും താരം കൂട്ടിച്ചേർത്തു