മുംബൈ: കാത്തിരിപ്പിനൊടുവില്‍ മസരട്ടി ക്വാട്രോപോര്‍ട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു. 2.8 കോടി രുപയുള്ള മസരട്ടി ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാന് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ 310 കിലോ മീറ്റര്‍ വേഗതയില്‍ കുതിക്കുന്ന വാഹനത്തിനായി വാഹന പ്രേമികള്‍ ആകാക്ഷയോടെയാണ് കാത്തിരിക്കുന്നത്.3.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കാറിന് കരുത്ത് പകരുക.
522 ബി.എച്ച്.പി കരുത്ത് 6500-6800 ആര്.പി.എമ്മിലും 710- എന്‍.എം ടോര്‍ക്ക് 2250-ഫ3500 ആര്.പി.എമ്മിലും നല്‍കും. 0ത്തില്‍ നിന്ന് 100ലെത്താന്‍ 4.7 സെക്കന്‍ഡ് മതിയാകും.റോയല്‍ ബ്ലൂ നിറത്തില്‍ ഐവറി ഇന്റീരിയറോട് കൂടിയാതാണ് മസരട്ടിയുടെ പുത്തന്‍ കാര്‍. ഗ്രാന്‍ലുസോ, ഗ്രാന്‍സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ കാര്‍ ഇന്ത്യയിലെത്തും.ഗ്രാന്‍ലുസോ വേരിയന്റില്‍ ക്രോം ഇന്‍സേര്‍ട്ടുകള്‍, ബോഡി കളര്‍ സൈഡ് സ്കേര്‍ട്ടുകള്‍, ബംപര്‍ സ്പോയിലര്‍, അലോയ് വീലുകള്‍ എന്നിവയുണ്ടാകും. ഗ്രാന്സ്പോര്ട്ടിനെ കുറച്ച് കൂടി സ്പോര്‍ട്ടിയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.