കൊവിഡ് വാക്‌സിന്‍ ഉടന്‍, മാസ്‌ക് നിര്‍ബന്ധമായും തുടരണമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള തിരക്കിലുമായിരുന്നു ആരോഗ്യമേഖല. വാക്‌സിന്‍ പരീക്ഷണത്തിന് ഇപ്പോള്‍ അനുമതി തേടിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമായാലും പ്രതിരോധ മുന്‍കരുതലുകള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്‌ക് ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കുറെ കാലം തുടരേണ്ടി വരുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.’അടുത്ത വര്‍ഷം ജൂലൈയ്ക്കുള്ളില്‍ മുപ്പത് കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് നമ്മള്‍ ലക്ഷ്യം വക്കേണ്ടത്. അതിനു ശേഷം ഭാവിനടപടികള്‍ തീരുമാനിക്കാം. ഇന്ത്യ ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കും ഇത് രാജ്യത്തിന് വേണ്ടി മാത്രമാകില്ല മറ്റ് വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടി കൂടിയാകും. 24 മാനുഫാക്ചറിംഗ് യൂണിറ്റുകളും 19 കമ്പനികളും കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്’ ഭാര്‍ഗവ വ്യക്തമാക്കി.

Loading...