വിവാഹ ശേഷം സ്വയംഭോഗം ചെയ്താല്‍, വൈദ്യശാസ്ത്രം പറയുന്നു

വിവാഹ ശേഷം സ്വയംഭോഗം ചെയ്താല്‍ ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നത് എല്ലാവരിലും ഉണ്ടാകുന്ന ഒരു സംശയമാണ്. ഈ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നുണ്ട്. വിവാഹ ശേഷവും സ്വയംഭോഗം ചെയ്യുന്നത് വളരെയധികം നല്ലതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പ്രത്യേകിച്ചും ഇണയ്ക്ക് സെക്‌സ് വേണ്ടെന്നുള്ള ദിവസങ്ങളില്‍.

സ്വയംഭോഗം ചെയ്യുമ്പോള്‍ ശുക്ലസ്രാവത്തിലൂടെ രക്തനഷ്ടം വരുമെന്നതും അതു ക്ഷീണത്തിനു കാരണമാകുന്നതും അന്ധവിശ്വാസം മാത്രമാണ്. ഉരസല്‍ കൊണ്ടു ലൈംഗികാവയവത്തില്‍ തേയ്മാനം ഉണ്ടാക്കരുത്. അതൊഴിവാക്കാന്‍ KY പോലുള്ള ജെല്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം. സ്വയംഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെ രതിമൂര്‍ച്ഛ സംഭവിക്കുന്നു. ശരീരപേശികള്‍ക്കും ഒരല്‍പം വ്യായാമവുമാണ്. നൂറു മീറ്റര്‍ വരെ പെട്ടെന്നു നടക്കുകയോ ചെറുതായി ഓടുകയോ ചെയ്യുന്നപോലെ മാത്രം.

Loading...