കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം;ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ സാധ്യത

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായി മരിച്ച സംദവത്തില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ പൊലീസ് നിയമോപദേശം തേടി. ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ കൃത്രിമത്വം വരുത്തിയതു പുറത്ത് നിന്നുളള ജീവനക്കാരാണെന്നാണ് അന്വേഷണ സംഘത്തിനുളള വിവരം. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വനം വകുപ്പ് ജീവനക്കാരെ കൂടാതെ – തെളിവുകള്‍ കൃത്രിമമമായി ചമച്ച മറ്റു ചിലര്‍ക്കൂടി കേസില്‍ പ്രതികളാകുമെന്ന സൂചനയാണ് അന്വേഷണം നല്‍കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി.

ജീവനക്കാരെ പ്രതികളാക്കും. ഇതിനിടെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് ഗുരുനാഥന്‍ മണ്ണ് സ്റ്റേഷനിലെ 2 വനം ജീവനക്കാരാണെന്ന വിവരം പൊലീസിനു കിട്ടി. മത്തായിയെ കിണറ്റില്‍ മരിച്ച നിലിയില്‍ കണ്ടെത്തിയ അന്ന് രാത്രി ഇവര്‍ ചിറ്റാറിലെത്തി – തുടര്‍ന്ന് ജി ഡിയുമായി വടശേരിക്കര ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോയി. ചിലര്‍ ഫോണ്‍ മുഖേന നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ആവശ്യമായ കാര്യങ്ങള്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി. പുലര്‍ച്ച 3 മണിയോടെ ജി.ഡി ഫോറസ്റ്റ് ഓഫിസില്‍ തിരികെ എത്തിച്ച് ഇവര്‍ മടങ്ങി. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഫോണ്‍വിളി വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍ന്മാരുമായി അന്വേഷണ സംഘം നാളെ കൂടിക്കാഴ്ച നടത്തും.

Loading...