മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി കണ്ണില്‍ പൊടിയിടാന്‍

പത്തനംതിട്ട;വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണത്തില്‍ കുറ്റകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലയോര ജില്ലകള്‍ കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു നാട്ടുകാരും സുഹൃത്തുക്കളും ആണ് നേതൃത്വം നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍കുകയാണ് കുടുംബം. മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ തൃപ്തരല്ല കുടുംബം.

സംഭവ ദിവസമുണ്ടായിരുന്ന 7 ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം. കൂടാതെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പു വരുത്തണം. കൂടാതെ സര്‍ക്കാര്‍ മത്തായിയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആണ് ആവശ്യം. മത്തായിയുടെ ദുരൂഹ മരണത്തിനുത്തരവാദികളായവരെ കണ്ടെത്താന്‍ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

Loading...

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ പരിഗണന ഉറപ്പു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഉറപ്പു നല്‍കി. അതേസമയം നിയമപരമായ പിന്തുണ വരുന്നതുവരെ മൃതദേഹം മറവു ചെയ്യേണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്.പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജൂലൈ 28 ന് ആണ് മത്തായിയെ ഫാം ഹൗസിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.