അവശനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയിട്ട് കൊന്നതാണ്, നീതി ലഭിക്കാതെ സംസ്‌കരിക്കില്ലെന്ന് കുടുംബം

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയില്‍ ഫാം ഹൗസ് ഉടമ മരിച്ച സംഭവത്തില്‍ നിയമപരമായ നീതി ലഭിക്കുന്നതു വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് കുടുംബം. നടപടിയുണ്ടായില്ലെങ്കില്‍ താനും മക്കളും ആത്മഹത്യ ചെയ്യുമെന്ന് മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. അതേ സമയം വനം വകുപ്പ് മഹസര്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ മത്തായിയുടെ മരണം മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ മരണം സംബന്ധിച്ച അസ്വാഭാവികതയുണ്ടെന്നാണ് കുടുംബം ഇപ്പോഴും ആരോപിക്കുന്നത്.

നീതി ലഭിക്കും വരെ മൃതദേഹം അടക്കം ചെയ്യേണ്ടെന്നാണ് ബന്ധുക്കളുടെ തീരുമാനം.റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമാണ് മരിച്ച മത്തായിയുടെ കുടുബത്തിന്റെ ആവശ്യം.നിയമപരമായ നിതി ലഭ്യമാമില്ലെങ്കില്‍ കുട്ടികളുമായി ആത്മഹത്യ ചെയ്യുമെന്ന് മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.അതേ സമയം തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തുവെന്ന് വനം വകുപ്പ് മഹസര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബുധനാഴ്ചയാണ് വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്.

Loading...