മാത്യു സാമുവലിനെതിരെ പരാതി, ഹണിട്രാപ്പില്‍ അന്വേഷണം

മാത്യു സാമുവേൽ എന്ന മാധ്യമ പ്രവർത്തകനെതിരെ ഹണി ട്രാപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം.ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിലാണ്‌ പരാതി. തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യുസാമുവല്‍ നടത്തിയ ഒളിക്യാമാറ ഓപ്പറേഷനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ ഒരു യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവമായിരുന്നതിനാല്‍ മുന്‍ സര്‍ക്കാര്‍ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.

അന്വേഷണത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച ഡല്‍ഹി മലയാളിയായ യുവതി സ്വകാര്യ ദൃശ്യങ്ങളും സംഭാഷണങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ബൈജുജോണ്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ക്യാംപ് ചെയ്ത് സാമ്പത്തീ നേട്ടം ലക്ഷ്യം വച്ചാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കല്യാൺ ജ്വല്ലേഴ്സിനെതിരെ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ മാത്യു സാമുവലിനെതിരെ കഴിഞ്ഞ ദിവസം തൃശൂർ പോലീസ് കേസെടുത്തിരുന്നു.mathew samuel/ journalist

Loading...