Exclusive Kerala Uncategorized

മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസു കൊടുത്തു

ചാനല്‍ ചര്‍ച്ചയിലൂടെ സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 7ന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ പ്രൈം ടൈം പരിപാടിയില്‍ ചര്‍ച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

‘മുസ്ലീം സഹോദരങ്ങളെ’ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു. മതാചാരത്തെ അപമാനിച്ചു എന്ന തരത്തില്‍ വക്രീകരണമുണ്ടാക്കി. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി .പരാതി സ്വീകരിച്ച പൊലീസ് ആര്‍ ബിജുവിന്റെ മൊഴിയെടുത്തു

വേണുവിന്റെ വിവാദമായ വാക്കുകള്‍ ഇങ്ങനെയാണ് ; ‘കേരളത്തിലെ മുസ്ലീം സഹോദരങ്ങളെ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്.’ എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചക്കിടെയാണ് വേണു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related posts

നന്തന്‍കോട് കൂട്ടക്കൊല ;കേഡല്‍ ജിന്‍സണ്‍ രാജയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കണമെന്ന് കോടതി

നെയ്യാറ്റിന്‍കര ജയിലില്‍ ശത്രുക്കള്‍ ഏറെ, അതിനാല്‍ ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങിയേക്കുമെന്ന് സൂചന: ജാമ്യപേക്ഷ മാറ്റിയത് വെട്ടിലാക്കി

വടക്കാഞ്ചേരി പീഡനം: അന്വേഷണം കോടതി നിരീക്ഷണത്തില്‍

subeditor

തൃപ്തി ദേശായി വിമാനത്താവളത്തിലെത്തി, പുറത്തിറക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍

subeditor10

ലൈംഗീക പീഢനം നടത്തേണ്ടത് പാർട്ടിയോ? പി.കെ ശശിക്കെതിരേ പോലീസ് കേസെടുക്കണം- മകാൽ പാഷ

subeditor

വിദ്യാര്‍ത്ഥിനിയും വനിത പോലീസ് കോണ്‍സ്റ്റബിളും കട്ടപ്രേമത്തില്‍, സ്വവര്‍ഗാനുരാഗികളായ ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു, പിന്നീട് സംഭവിച്ചത്

subeditor10

എന്തിനാണെന്‍റെ അച്ഛനെ നിങ്ങള്‍ കൊന്നത്? പ്രിയങ്കാഗാന്ധി കരഞ്ഞുചോദിച്ചെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി

subeditor

ജസ്‌നയുടെ തിരോധാനം ; ആറംഗ സംഘത്തിന്റെ ഫോണ്‍ സംഭാഷണം സംശയനിഴലില്‍!

ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു

നികുതി കുടിശ്ശിക: റിപ്പോര്‍ട്ടര്‍ മേധാവി എംവി നികേഷ് കുമാറിനെ കോടതി ജാമ്യത്തില്‍ വിട്ടു.

subeditor

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങി: രാജ്കുമാര്‍ ഉണ്ണി

subeditor

പ്രസംഗത്തിനിടെ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ ചീഞ്ഞമുട്ടയേറ് ; മുട്ട എറിഞ്ഞ യുവാവിനെ പരസ്യ കൊലവിളി നടത്തി പിസി

കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പ പരിധി നീട്ടി

subeditor12

ശാസ്ത്രത്തെയും മനുഷ്യനെയും ഒരു പോലെ തോല്‍പ്പിച്ച് മലേഷ്യന്‍ വിമാനം മാഞ്ഞിട്ട് 5 വര്‍ഷം

നിവിന്‍ പോളിയോടൊപ്പം ഫോട്ടോ; മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്ന് മെറിന്‍ ജോസഫ്‌

subeditor

മോഹൻലാൽ എന്തുകൊണ്ട് ദിലീപ്- കാവ്യ വിവാഹത്തിൽ നിന്നും വിട്ടുനിന്നു? കാരണം വ്യക്തമാകുന്നു

subeditor

ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട ആന മുത്തശ്ശി ഗിന്നസ് ബുക്കിലേക്ക്

subeditor

ജസ്‌നയെ കാറില്‍ പിന്തുടര്‍ന്ന ബന്ധു പിതാവ് ജയിംസ് തന്നയോ..?