മീ ടു ക്യാംപെയിനിനെ പരിഹസിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണ്‍

കോഴിക്കോട്: മീ ടു ക്യാംപെയിനിനെ പരിഹസിച്ചുകൊണ്ട് മാതൃഭൂമി പത്രംത്തില്‍ കാര്‍ട്ടൂണ്‍. മാതൃഭൂമിയുടെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തിയിലാണ് മീ ടൂ ക്യാംപെയിനിനെ കളിയാക്കിയുള്ള കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്.

ഒരു വൃദ്ധ താന്‍ ചെറുപ്പത്തില്‍ അനുഭവക്കേണ്ടിവന്ന ലൈംഗികാക്രമണം ഒരു യുവാവിനോട് പങ്കുവെക്കുന്നതാണ് പരിഹാസ്യരൂപേണ കാര്‍ട്ടൂണായി. അവതരിപ്പിക്കുന്നത്.

‘പഴയൊരു കേസ്സുകെട്ടുണ്ട്.. എഴുത്ത് പള്ളിക്കൂടത്തില്‍ പഠിക്കുമ്പം.. മ്മടെ വടക്കേലെ നാരാണേട്ടന്‍’ എന്ന് ഒരു വൃദ്ധ പറയുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. അവരുടെ കയ്യിലെ ബാഗില്‍ മീ ടൂയെന്ന ഹാഷ്ടാഗുമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ജനശ്രദ്ധ നേടിയ മീ ടൂ ക്യാംപെയിനിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. ബോളിവുഡ് മുതല്‍ ഒടുക്കം മുകേഷ് വരെ പല പ്രമുഖരും മീടൂവിന് ഇരയാണ്. മീ ടൂ ക്യാംപെയിന്‍ കത്തിപ്പടര്‍ന്ന് നില്‍ഡക്കുന്ന സാഹചര്യത്തിലാണ് ക്യാംപെയിനിനെ കളിയാക്കി മാതൃഭൂമി പത്രം രംഗത്തുവന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ സ്ത്രീകളെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ഉപയോഗിക്കുന്ന വാദങ്ങള്‍ അതേപടി ഏറ്റുപിടിക്കുകയാണ് കാര്‍ട്ടൂണില്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് വിവാദമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച് പ്രശ്‌നങ്ങളെ നിസാരവത്കരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അതിന് കുടപിടിച്ചിരിക്കുകയാണ് മാതൃഭൂമി ഇവിടെ.

Top