മാവേലി എക്സ്പ്രസില്‍ നിന്ന് വനിതാ കോച്ചുകള്‍ എടുത്തുമാറ്റും

പാലക്കാട്: മാവേലി എക്‌സ്പ്രസ് ട്രെയിനിലെ വനിത, ഭിന്നശേഷി, പാഴ്‌സല്‍ കംപാര്‍ട്‌മെന്റുകള്‍ ഇല്ലാതാകാന്‍ സാധ്യത. കേരള എക്‌സപ്രസിന്റെ റേക്കുകള്‍ ഉപയോഗിച്ചു മാവേലി എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള സംവിധാനമാണ് പൂര്‍ണമായി ഇല്ലാതാക്കുന്നത്. കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ ഇത്തരത്തിലൊരു മാറ്റം യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇത് തടയാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ അധികൃതരെ സമീപിക്കും. അതേസമയം കേരളയില്‍ ഭിന്നശേഷി, വനിത, പാഴ്‌സല്‍ കംപാര്‍ട്‌മെന്റുകള്‍ ഇല്ലാത്തതിനാല്‍ അതിന്റെ റേക്ക് ഉപയോഗിക്കുന്ന മാവേലിയില്‍ അവ സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് സൂചന.
മാവേലിയുടെ പ്രാഥമിക അറ്റകുറ്റപണി മംഗളൂരു പിറ്റ് ലൈനിലാണ് ഇപ്പോള്‍ നടക്കുന്നത്. റേക്കുകള്‍ കേരള എക്‌സ്പ്രസില്‍ ഉപയോഗിക്കുമെങ്കിലും കോച്ചുകളുടെ പരിപാലന, മേല്‍നോട്ടത്തിന്റെ പൂര്‍ണ ചുമതല പാലക്കാട് ഡിവിഷനാണ്.

Loading...

ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുള്ള ജനറേറ്റര്‍ കാര്‍ ബോഗികള്‍ ഒഴിവാക്കി പകരം യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ ഉള്ള കോച്ചുകള്‍ അധികമായി ഘടിപ്പിക്കാന്‍ പദ്ധതിയിട്ട് റെയില്‍വെ. പ്രതിവര്‍ഷം ഇതിലൂടെ 800 കോടി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.500ല്‍ അധികം ട്രെയിനുകളിലാണ് ജനറേറ്റര്‍ കാറുകള്‍ നിലവില്‍ ഉപയോഗിക്കുന്നത്. ഇവ പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ 20,000 സീറ്റുകള്‍ കൂടുതലായി ഘടിപ്പിക്കാന്‍ സൗകര്യം ലഭിക്കും.

ഇത്തരത്തില്‍ ജനറേറ്റര്‍ കാര്‍ ബോഗികള്‍ ഉള്ള ട്രെയിനുകളില്‍ പുതിയ പദ്ധതിയിലൂടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാകും. ട്രെയിനിലെ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ജനറേറ്റര്‍ കാറുകള്‍ മുഖാന്തിരമാണ്. ഇവ ഒഴിവാക്കി പകരം ഇലക്‌ട്രിക് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിക്കുന്നതിലൂടെ ജനറേറ്റര്‍ കാറുകള്‍ ഒഴിവാക്കാനാണ് ആലോചിക്കുന്നത്. ഇന്ധന ചെലവ് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇതിന് പുറമെയാണ് കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുന്നതിലൂടെ ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭിക്കുന്ന അധിക വരുമാനവും. ഒരു ട്രെയിനില്‍ 144 ബെര്‍ത്തുകള്‍ കൂടുതല്‍ ഘടിപ്പിക്കാമെന്നാണ് റെയില്‍വെയുടെ കണക്ക്. ഇത്തരത്തില്‍ പ്രതിവര്‍ഷം 800 കോടിയുടെ ലാഭമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ കാലമായി യാത്രക്കാര്‍ക്ക് സുരക്ഷിതവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി, പ്രധാന സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍ / എസ്‌കലേറ്ററുകള്‍, പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷര്‍ മെഷീനുകള്‍, തുടങ്ങിയ വിവിധ അവശ്യ നടപടികള്‍ ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്.