വയനാട്ടിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മാവോയിസ്റ്റ് നീക്കം, തുഷാറിനെ അപായപ്പെടുത്താനോ തട്ടികൊണ്ട് പോകാനോ നീക്കം

രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട്ടിൽ വൻ അട്ടിമറി നീക്കങ്ങൾക്ക് മാവോയിസ്റ്റുകൾ ഉരുങ്ങുന്നതായി ഇന്റലിജൻസ് റിപോർട്ട്. എൻ.ഡി.എ സ്ഥനാർഥി തുഷാർ വെള്ളാപ്പള്ളിയേ അപായപ്പെടുത്തുകയോ തട്ടികൊണ്ട് പോവുകയോ ചെയ്യാൻ വൻ സാധ്യതകൾ നിലനില്ക്കുന്നു. ഇതിനായി മറ്റ് സംസ്ഥാനത്ത് നിന്നും മാവോ നേതാക്കളും ഓപ്പറേഷൻ പ്രവർത്തകരും കേരളത്തിൽ വന്നതായും കാടുകളിൽ അഭയം തേടിയതായും സംശയിക്കുന്നു. തുഷാർ വെള്ളാപ്പള്ളിയേ അപകടത്തിലാക്കി തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയും അട്ടിമറിച്ചും രാജ്യ ശ്രദ്ധ നേടാനാണ്‌ മാവോയിസ്റ്റ് നീക്കം. അതായത് ഒരേ സമയം തന്നെ ബി.ജെ.പിക്കും കോൺഗ്രസിനും കടുത്ത പ്രഹരം കൊടുക്കുക.വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതും ആശ്ങ്കകൾ ഉണ്ടാക്കുന്നു.. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്കി കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്റ്റ് നീക്കത്തിനു പിന്നിലുണ്ട്. മണ്ഡലത്തില്‍ തുഷാറിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉത്തരമേഖലാ എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബ് തീരുമാനിക്കും. െവെത്തിരി വെടിവയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതായത് വയനാട്ടിൽ ഏത് സമയത്തും ഒരു പ്രത്യാക്രമണം ഉണ്ടായേക്കാം.ഇടത് സ്ഥനാർഥിക്കെതിരെയും വടിവയ്പ്പിനു പകരം വീട്ടാൻ അക്രമണം ഉണ്ടായേക്കാം. മാത്രമല്ല ഇടത് മുന്നണിയുടെ ഓഫീസുകളും ഭീഷണിയുടെ നിഴലിൽ ആണ്‌.പ്രചാരണത്തിനു രാഹുല്‍ ഗാന്ധി എത്തുന്ന ദിവസങ്ങളില്‍ എസ്.പി.ജിക്കു പുറമേ പോലീസും പഴുതടച്ച സുരക്ഷയൊരുക്കും. അതിര്‍ത്തിസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പോലീസ് ജാഗ്രതയിലാണ്. വയനാട്ടില്‍ ഇടതുമുന്നണി കര്‍ഷകറാലി നടത്താന്‍ നിശ്ചയിച്ചതിനു രണ്ടുദിവസം മുമ്പാണു മേപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ്. ഓഫീസിന്റെ ചുവരിലും പോസ്റ്റര്‍ പതിച്ചിരുന്നു. കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്ക്കുന്നു. അതിനു പുറമേയാണു തുഷാറിനു ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടില്‍ പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയുണ്ട്.