കൊലമാസ് മേയര്‍, അമ്പതാമത്തെ ലോഡും കയറ്റി ആയച്ചു

Loading...

ഇക്കുറി പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായം ലഭിക്കാന്‍ വൈകിയെന്ന വിവരം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കേരളം കണ്ടത് ഒറ്റാക്കെട്ടായ സഹായ ഹസ്തങ്ങളായിരുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് സഹായത്തില്‍ ഏവരെയും അമ്പരപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല, പ്രളയം നാശം വിതച്ച മലബാറിന് സഹായ പ്രളയമാണ് തിരുവനന്തപുരത്തെ നഗര പിതാവ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാംപില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 50ഓളം ലോഡ് കയറ്റി വിട്ടു കഴിഞ്ഞു, ഇപ്പോള്‍ 53,54 ഫില്ലിങ്ങില്‍ ആണെന്ന് നഗരപിതാവായ വികെ പിശാന്ത് പറയുന്നു. രാത്രി 9 മതി ആകുമ്‌ബോള്‍ 46ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. എന്നാല്‍ രാത്രിയും വിശ്രമമില്ലാതെ അവശ്യസാധനങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണ്. അധികം വൈകാതെ തന്നെ 55 ലോഡ് ആവും എന്നതില്‍ സംശയമില്ല.

Loading...

രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും കൂടിയതോടെ സംഗതി കുറച്ചു കൂടി കളര്‍ഫുള്ളായി. കുമിഞ്ഞ് കൂടുന്ന സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. രാവും പകലും വിശ്രമമില്ലാതെയാണ് സാധനങ്ങള്‍ കയറ്റി അയച്ചു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ മേയര്‍ക്ക് കൈയ്യടിച്ചും അഭിനന്ദനും നേര്‍ന്നും സോഷ്യല്‍മീഡിയയും രംഗത്തുണ്ട്. നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് കമന്റുകള്‍.