മഴവിൽ മനോരമയിലേ റിയാലിറ്റി ഷോയിലേ ഫൈനലിസ്റ്റ് ആയിരുന്ന ഈ പെൺകുട്ടിയേ വേട്ടയാടുന്നത് ആരാകും? ഡാൻസ് മാസ്റ്റർ പീഢിപ്പിച്ചെന്ന പരാതിയിൽ ഷാനു മാസറ്റർ എന്ന ഷെയ്നു ലാബിദിനേയും അദ്ദേഹത്തിന്റെ ഭാര്യയേയും, സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഷാനിക്ക എന്നെ അങിനെ ചെയ്യില്ലെന്നും, തന്റെ മാതാ പിതാക്കൾ തെറ്റായ പരാതി നല്കിയതാണെന്നും പറഞ്ഞ് റിയാലിറ്റി ഷോ താരം ഫർസാന പറഞ്ഞിരുന്നു. ഷാനു മാസ്റ്ററോടൊപ്പം പെൺകുട്ടി താമസിക്കുകയും, പലരും ചേർന്ന് കുട്ടിയേ പീഢിപ്പിച്ചതായും കാട്ടി മാതാപിതാക്കൾ നല്കിയ പരാതിയിൽ ഒടുവിൽ പെൺകുട്ടി പിതാവിനേയും മറ്റും തള്ളിപറയുകയായിരുന്നു.

റിയാലിറ്റി ഷോയുടെ തിരശീലക്ക് പിന്നിൽ: ഡാൻസ് മാസറ്ററും ഞാനും തമ്മിൽ ശാരീരിക ബന്ധം നടത്തിയതിനു ഉമ്മക്കെന്തിനാ പരാതി; അത് ഞങ്ങളുടെ തീരുമാനം- പെൺകുട്ടി.

Loading...
ഫർസാനയും ഡാൻസ് മാസ്റ്റർ ഷാനുവും
ഫർസാനയും ഡാൻസ് മാസ്റ്റർ ഷാനുവും

ഇപ്പോൾ ഫർസാന സഹായം അഭ്യർഥിച്ച് ഇന്റർനെറ്റിൽ ഓഡിയോ അപ് ലോഡ് ചെയ്തിരിക്കുകയാണ്‌. താൻ പലതവണ ഫേസ് ബുക്കിൽ കാര്യങ്ങൾ പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നും അതിനാലാണ്‌ ശബ്ദം ഇപ്പോൾ ഓഡിയോ ആയി പുറത്തുവിടുന്നതെന്നും പെൺകുട്ടി പറയുന്നു. തന്നെ വല്ലാതെ ശല്യം ചെയ്യുന്നവർക്കും വളരെ മോശമായി മെസേജ്ജുകളും, പോസ്റ്റുകളും ചെയ്യുന്നവർക്കും എതിരായി സഹായം അഭ്യർഥിച്ചാണ്‌ ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ വീഡിയോ പുറത്തിറക്കാൻ കഴിയാത്ത​‍ൂരു സാഹചര്യമാണെന്നും അതിനാലാണ്‌ ഓഡിയോയിലൂടെ പറയുന്നതെന്നും ഫർസാന വെളിപ്പെടുത്തുന്നു.

ഇപ്പോഴും ഷാനിക്കായുമായുള്ള സൗഹൃദം സൂക്ഷിക്കുന്നതായും, എന്നെയും ഷാനിക്കായെയും നിരവധി പേരാണ്‌ സപ്പോർട്ട് ചെയ്യുന്നതെന്നും ഷാനിക്കായുടെ കുടുംബത്തേയും സപ്പോർട്ട് ചെയ്യുന്നതായും ഫർസാന പറയുന്നു. farzana d2 mസപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. എന്നെയും ഷാനിക്കായേയും വീട്ടുകാരെയും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമാണുള്ളത്. എന്നെ ഫേസ്ബുക്ക് മെസേജിലൂടെ ജീവിതത്തിൽ കേൾക്കാത്ത രീതിയിൽ വൃത്തികേടും ഭീഷണിയും നടത്തുകയാണ്‌ ചിലർ. എന്നോട് മോശമായി എന്നു പറഞ്ഞാൽ അത്രക്കും മോശമായി മെസേജ്ജ് വരുന്നു. സഹിക്കാൻ പറ്റുന്നില്ല. ഞാൻ എന്തു ചെയ്തു. ഞാൻ എന്തു ചെയ്യനം, നിങ്ങൾ പറയൂ..ഈ നിലക്ക് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അല്ലേൽ തന്നെ ഒരുപാട് പ്രശങ്ങളാണ്‌. നിങ്ങൾ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ ഇനി ഞാൻ എന്തു ചെയ്യണം.എത്രയാ ഞാൻ നേരിടുന്നത്. ദയവായി അത്തരം വാക്കുകൾ പറഞ്ഞ് ആരും വേദനിപ്പിക്കാൻ നില്ക്കരുത്. എന്റെ ഈ ഓഡിയോ ഒറിജിനൽ ആണ്‌. ഇത് ഫെയ്ക്കാണെന്ന് ആരും പറയരുത്.ഇത് ജനങ്ങൾ വിശ്വസിച്ചില്ലേൽ ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല- ഓഡിയോവിൽ പറയുന്നു