എംബി രാജേഷ് മന്ത്രിസഭയിലേക്ക്; എഎന്‍ ഷംസീര്‍ സ്പീക്കര്‍

തിരുവനന്തപുരം. സ്പീക്കര്‍ എംബി രാജേഷിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുവാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം. രാജേഷിന് പകരം സ്പീക്കര്‍ സ്ഥാനത്തേക്ക് എഎന്‍ ഷംസീറിനെ എത്തിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവിഗേവിന്ദന് പകരമാണ് എംബിരാജേഷിനെ മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്. ഉടന്‍ തന്നെ എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജി വെക്കുവാന്‍ തീരുമാനമായി. സജി ചെറിയാല്‍ രാജിവെച്ച ഒഴിവില്‍ പുതിയ മന്ത്രിയെ തീരുമാനിക്കാതെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ ഈ വകുപ്പുകളിലും മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

പാലക്കാട് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എംബി രാജേഷ്. സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുന്ന എഎന്‍ ഷംസീര്‍ കണ്ണൂര്‍ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയാണ്.