കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ 20കാരി കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ 9നാണ് നാട്ടില്‍ തിരിച്ചെത്തിയത്.

കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടേത് തൂങ്ങിമരണമെന്ന് പൊലീസ് വ്യക്തമാക്കി.സ്രവ സാംപിള്‍ പരിശോധനയ്ക്ക് നല്‍കിയ ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു.മൊബൈല്‍ ഫോണും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. കൊവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താല്‍ ജീവനൊടുക്കിയതാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Loading...