മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗം പുറത്ത്

റിയാദ്: സൗദി അറേബ്യയുടെ 88-ാം ദേശീയ ദിനത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗം പുറത്തുവിട്ടു. സൗദിയുടെ രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സഊദ് രാജാവും അദ്ദേഹത്തിന്റെ മക്കളും രാഷ്ട്രത്തിനായി കൈരവിച്ച പുരോഗതിയെ സ്മരിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്ന് അദ്ദേഹം പറഞ്ഞു.

സൗദി രാജാവും ഇരു ഹറമുകളുടെ അധിപനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ നേതൃത്വത്തില്‍ രാജ്യം കൈവരിക്കുന്ന വളര്‍ച്ചയെയും സമ്പന്നതയെയും അദ്ദേഹം പ്രശംസിച്ചു. ഇത്തവണത്തെ ഹജ്ജ് സീസണിന്റെ വിജയവും വിഷന്‍ 2030 വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സൗദിയിലെ ജനങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും എടുത്തുപറയുന്ന പ്രസംഗത്തില്‍ സഹിഷ്ണതയും സൗമ്യതയും അടിത്തറയായുള്ള ഇസ്ലാമിക മൂല്യങ്ങളില്‍ രാജ്യം ഉറച്ചുനില്‍ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ പോരാടും. രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്തി പരമാധികാരത്തെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല. സൗദി സൈന്യത്തിന് ആഭിവാദ്യമര്‍പ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്.

Top