ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, കമറുദ്ദീന്‍ വീണ്ടും ജയിലിലേക്ക്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റ്ിലായ എംസി കമറുദ്ദീന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. കഴിഞ്ഞ 5 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കമറുദ്ദീന്‍. കസ്റ്റഡിയിലിരിക്കെ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായാണ് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍.ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹത്തെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി.

ഇന്നലെ രാത്രിയാണ് കമറുദ്ദീനെ വീണ്ടും ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.അതേസമയം എംഎല്‍യുടെ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലയെന്നത് പൊലീസ് തലവേദനയാണ്.

Loading...