മുംബൈ:  ജൈന മതക്കാരുടെ ഉപവാസവും മുബൈയിലെ ഇറച്ചി വില്പനയുമായി എന്തു ബന്ധമാണ്‌ ഉള്ളതെന്ന് ഹൈക്കോടതി. മത ആഘോഷങ്ങളും ആചാരങ്ങളും നടത്തുമ്പോൾ രാജ്യത്തേ മറ്റ് മതക്കാരിലും, മതമില്ലാത്തവരിലും അത്തരം കാര്യങ്ങൾ അടിച്ചേല്പ്പിക്കാൻ പാടില്ല. മുബൈയിൽ ഇറച്ചി വില്പന നിരോധിച്ചുകൊണ്ടുള്ള തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. ജൈന മതക്കാർ ഉപവാസം നടത്തുന്ന ഈ മാസം 10.13,17,18 തിയതികളിൽ ആയിരുന്നു നിരോധനം നഗര സഭ ഇറച്ചി വില്പന നിരോധിച്ചത്. ജനരോഷം വർദ്ധിച്ചതിനാൽ പിന്നീട് ഇത് 2ദിവസമായി കുറച്ചിരുന്നു.

ഇറച്ചി വില്പനക്കാരുടെ സംഘടനകളുടേയും ചില പൊതു താല്പര്യ ഹരജികളിലുമാണ്‌ ഇപ്പോൾ വിധി വന്നിരിക്കുന്നത്. മൗലീക അവകാശങ്ങളുടെ ധ്വസനം ആയി ഇതിനേ കാണാനാകും എന്നും റിട്ട് ഹരജികൾ പരിഗണിച്ച കോടതി അഭിപ്രായ പെട്ടു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭയുടെ പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.  മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഇറച്ചി വില്പന നിരോധനം പ്രായോഗികമല്ലെന്ന് ഇറച്ചിവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കഴിഞ്ഞദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.